- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒട്ടും പ്രതീക്ഷിച്ചില്ല, ഫീൽ ഗുഡ് മാത്രമല്ല, വിനീതിന് ഇങ്ങനെയും സിനിമ എടുക്കാൻ കഴിയും'; 'കരം' വളരെ നന്നായിട്ടുണ്ടെന്ന് സുചിത്ര മോഹൻലാൽ
കൊച്ചി: വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 'കരം' എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. നോബിൾ ബാബുവാണ് ചിത്രത്തിൽ നായകനായെത്തിയത്. ചിത്രം കണ്ടിറങ്ങിയതിന് ശേഷം സുചിത്ര മോഹൻലാൽ നടത്തിയ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വിനീതിന് 'ഫീൽ ഗുഡ്' ചിത്രങ്ങൾ മാത്രമല്ല, മറ്റു ജോണറുകളിലും സിനിമകൾ എടുക്കാനുള്ള കഴിവുണ്ടെന്ന് 'കരം' തെളിയിച്ചതായി സുചിത്ര പറഞ്ഞു.
'വിനീതിന് ഫീൽ ഗുഡ് മാത്രമല്ല, ഇങ്ങനെയും സിനിമ എടുക്കാമെന്ന് തെളിയിച്ചു. നമ്മൾ ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ചിത്രം. വളരെ നന്നായിട്ടുണ്ട്,' സുചിത്ര മോഹൻലാൽ അഭിപ്രായപ്പെട്ടു. എന്നാൽ, സമ്മിശ്രണ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ പ്രശംസിക്കപ്പെടുമ്പോഴും മറ്റു ചില കാര്യങ്ങളിൽ പ്രേക്ഷകർ സംതൃപ്തരല്ല. വിനീത് ശ്രീനിവാസന്റെ സംവിധാന മികവിനെക്കുറിച്ചും താരങ്ങളുടെ പ്രകടനത്തെക്കുറിച്ചും വിവിധ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ഹൃദയം', 'വർഷങ്ങൾക്ക് ശേഷം' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണ് നിർമ്മാണം. നോബിൾ ബാബു ചിത്രത്തിലെ നായകനാകുന്നു. 'തിര' എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണിത്.
മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ ചിത്രമായ 'സി.ഐ.ഡി' പുറത്തിറങ്ങി 70 വർഷം തികയുന്ന വേളയിലാണ് മെറിലാൻഡ് സിനിമാസ് വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി എത്തിയത്. ജോർജിയ, റഷ്യ-അസർബൈജാൻ അതിർത്തി തുടങ്ങിയ വിദേശ ലൊക്കേഷനുകളിൽ ഒരുങ്ങുന്ന ഈ ചിത്രം വലിയ ബഡ്ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.