തിരുവനന്തപുരം: ഒരാള്‍ മോശമായി പെരുമാറിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും ഒരു വര്‍ഷം കഴിഞ്ഞല്ല അതിനോട് പ്രതികരിക്കേണ്ടതെന്നും നടി സുചിത്ര. ഹണിയുടെ വിഷയം അടക്കം സജീവമായ ചര്‍ച്ചയാകുന്നതിനിടെയാണ് നടി ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. ഒരു വര്‍ഷം കഴിഞ്ഞ് അന്ന് പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ നില്‍ക്കുന്നത് വളരെ മോശമാണെന്നും സുചിത്ര പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു സുചിത്രയുടെ പ്രതികരണം.

ഞാന്‍ നില്‍ക്കുന്ന മേഖലയിലാണെങ്കിലും പ്രതികരണം വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇന്ന് ഒരാള്‍ എന്നോട് മോശമായി പെരുമാറിയാല്‍ ഒരു വര്‍ഷം കഴിഞ്ഞല്ല അതിനോട് പ്രതികരിക്കേണ്ടത്. അവിടെ വച്ച് തന്നെ പ്രതികരിക്കണം. ഒരു ഉദ്ഘാടനത്തിനോ പരിപാടിയ്ക്കോ പോവുമ്പോള്‍, ഒരാള്‍ നമ്മളെക്കുറിച്ച് മോശമായി സംസാരിക്കുകയോ നമ്മുടെ ശരീരത്തെക്കുറിച്ച് അശ്ലീലമായി പറയുകയോ ചെയ്താല്‍ പറഞ്ഞത് തെറ്റായിപ്പോയി എന്ന് അപ്പോള്‍ തന്നെ പ്രതികരിക്കണം. അതിനുള്ള ധൈര്യം കാണിക്കണം. ഒരു വര്‍ഷം കഴിഞ്ഞ് അന്ന് പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ നില്‍ക്കുന്നത് വളരെ മോശമാണ്,' സുചിത്ര പറഞ്ഞു.

ഇന്നിപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ നടക്കുന്നത് കണ്ടില്ലേ, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം. ഒരാള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കി, എന്തും പറയാനുള്ള അവകാശം കൊടുത്ത്, പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് ഒരു ഘട്ടം എത്തിയ ശേഷം അവര്‍ എന്തെങ്കിലും പറയുന്നുവെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയിട്ട് കാര്യമില്ല. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചിരുന്നുവെങ്കില്‍ ഇന്നിത്രയും പ്രശ്നമുണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബോബി ചെമ്മണൂരിനെതിരെ ലൈംഗിക അധിക്ഷേപ പരാതി നല്‍കിയ ഹണി റോസിന്റെ നടപടി ചര്‍ച്ചകളില്‍ നിറയുന്നതിനിടെയാണ് സുചിത്രയുടെ പരാമര്‍ശം.