- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇനിയൊരു വിവാഹമോ? 50 വയസ് തികഞ്ഞു; ഇനി കല്യാണവും കുട്ടിയുമായാൽ കുഞ്ഞ് എന്നെ പാട്ടീ എന്നാണോ അമ്മേ എന്നാണോ വിളിക്കുക': സുകന്യ പറയുന്നു
ചെന്നൈ: തെന്നിന്ത്യയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സുകന്യ. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് വിവാഹം കഴിച്ച സുകന്യ ഒരു വർഷത്തിനുള്ളതിൽ വിവാഹമോചിതയായി. ഇപ്പോഴിതാ വിവാഹമോചനം നേടുന്ന സ്ത്രീകൾക്കുള്ള ഉപദേശമായി സുകന്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. വിവാഹമോചനം നേടിയതിന് ശേഷവും ഒരു ജീവിതം ഉണ്ടെന്നും ഭയന്ന് ജീവിക്കരുതെന്നും സുകന്യ വ്യക്തമാക്കുന്നു.
''ഒരുമയില്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ്. അതില്ലെങ്കിൽ രണ്ട് പേരും രണ്ട് വഴിക്ക് പോകുന്നതാണ് നല്ലത്. പരസ്പരം മനസ്സിലാക്കിയാൽ ഒരുമിച്ച് തീരുമാനിച്ച് ബന്ധത്തിന് പുറത്ത് കടക്കാം. അല്ലെങ്കിൽ നിയമപരമായി കഠിനമായ വഴികളിലൂടെ പോകേണ്ടി വരും. സമൂഹത്തിൽ പത്ത് പേർ നമ്മളെ കാണുന്നുണ്ട്, മാന്യത കൈവിടരുത് എന്നിങ്ങനെ പല വിഷയങ്ങൾ ആലോചിക്കണം. ഇനി സമൂഹത്തെ എതിർക്കണം എന്ന സാഹചര്യമാണെങ്കിൽ എതിർക്കണം. അതിൽ തെറ്റില്ല.
ഭയന്ന് ഓടേണ്ട കാര്യമില്ല. ഇത് കഴിഞ്ഞാലും ജീവിതമുണ്ട്. ഇത് ഒന്നോ രണ്ടോ പേരുടെ ജീവിതത്തിൽ അല്ല, പലരുടെ ജീവിതത്തിലും വേർപിരിയൽ നടക്കുന്നുണ്ട്. കുടുംബത്തിനെ പിന്തുണ ഇതിൽ ആവശ്യമാണ്. പല വീടുകളിലും പിന്തുണ ലഭിക്കുന്നില്ല. തിരിച്ച് വരരുത്, നാലാളുകൾ എന്തെങ്കിലും പറയും, അവിടെ തന്നെ കഴിയണം എന്നൊക്കെ പറഞ്ഞ് നിർബന്ധിക്കും.
ഇങ്ങനെയുള്ള സമ്മർദ്ദം മൂലം ആത്മഹത്യകൾ സംഭവിക്കുന്നുണ്ട്. നിങ്ങളുടെ ഭാഗത്ത് ന്യായമുണ്ടെങ്കിൽ ധൈര്യമായി എതിർക്കുക. അതിന് പറ്റുന്നില്ലെങ്കിൽ നമ്മളുടെ ചുറ്റുമുള്ളവരെ ബാധിക്കാത്ത തരത്തിൽ സംസാരിച്ച് പുറത്ത് വരിക. നിയമപരമായി വിവാഹമോചനം ലഭിക്കാൻ എനിക്ക് ഒരുപാട് വർഷങ്ങളെടുത്തു. ഈയടുത്താണ് ലഭിച്ചത്. അങ്ങനെയാെന്നും ആർക്കും സംഭവിക്കരുതെന്നാണ് എന്റെ പ്രാർത്ഥന. ബോൾഡായിരിക്കുക. സ്വന്തം കാലിൽ നിൽക്കണം. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കാൻ പറ്റുുമെന്നാണ് എനിക്ക് സ്ത്രീകളോട് പറയാനുള്ളത്...'' സുകന്യ പറയുന്നു. മറ്റൊരു വിവാഹത്തെക്കുറിച്ചും സുകന്യ പറയുന്നുണ്ട്.
''ഇതുവരെ മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിട്ടില്ല. എന്നാൽ വിവാഹം ചെയ്യില്ല എന്ന് ഞാൻ പറയുന്നില്ല. 1972 നവംബർ 25 നാണ് ഞാൻ ജനിച്ചത്. കഴിഞ്ഞ വർഷം എനിക്ക് 50 വയസ് തികഞ്ഞു. ഇനി കല്യാണവും കുട്ടിയുമായാൽ കുഞ്ഞ് എന്നെ പാട്ടീ എന്നാണോ അമ്മേ എന്നാണോ വിളിക്കുകയെന്ന് അറിയില്ല. സങ്കടമുണ്ടാകുമെങ്കിലും പ്രാക്ടിക്കലായി ചില വിഷയങ്ങളെ കാണേണ്ടതുണ്ട്. എന്നാൽ പങ്കാളി എന്ന സങ്കൽപ്പത്തോട് തീർത്തും മുഖം തിരിക്കുന്നില്ലെന്നും സുകന്യ വ്യക്തമാക്കി. അഭിമുഖത്തിൽ വർഷങ്ങൾ നീണ്ട തന്റെ കരിയർ ഗ്രാഫിനെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്...'' സുകന്യയുടെ വിവാഹമോചനത്തിന് പല കാരണങ്ങളും കേട്ടിട്ടുണ്ട്. ശാരീരികമായ ഉപദ്രവങ്ങൾ പോലും അതിന് കാരണമാണെന്ന് അഭ്യൂഹങ്ങൾ കേട്ടിരുന്നു. എന്നാൽ അഭിമുഖത്തിൽ താരമിതൊന്നും പറഞ്ഞില്ല.
മികച്ച നർത്തകിയായ താരം ചന്ദ്രലേഖ, സാഗരം സാക്ഷി, തൂവൽക്കൊട്ടാരം എന്നീ സിനിമകൾ മലയാളത്തിൽ സുകന്യയുടേതായി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കുറെ നാളായി മലയാള സിനിമയിൽ നിന്ന് അകന്നു നിൽക്കുകയാണ് താരം. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് താരം വിവാഹിതയാകുന്നത്. 2002 ലാണ് ശ്രീധർ രാജഗോപാൽ എന്നയാളിനെ താരം വിവാഹം കഴിച്ചത്. വിവാഹ ശേഷം ഭർത്താവിനൊപ്പം നടി അമേരിക്കയിലേക്ക് പോയെങ്കിലും ഒരു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു.