- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി സുരഭി സന്തോഷ് വിവാഹിതയായി; വരൻ ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രൻ
കൊച്ചി: നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ഭർത്താവ്. വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രം താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. സരിഗമ ലേബലിലെ ആർട്ടിസ്റ്റായ പ്രണവ് മുംബൈയിൽ ജനിച്ചുവളർന്നയാളാണ്. നാട്ടിൽ പയ്യന്നൂർ ആണ് സ്വദേശം.
വീട്ടുകാർ വിവാഹം തീരുമാനിച്ചുറപ്പിക്കുകയും, അതിനു ശേഷം പ്രണയം ആരംഭിക്കുകയും ചെയ്തവരാണ് സുരഭിയും പ്രണവും. ഇക്കാര്യം സുരഭിയുടെ വിവാഹ നിശ്ചയത്തിന്റെ വീഡിയോയിലാണ് പുറത്തുവന്നത്. 2018 ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം കുട്ടനാടൻ മാർപ്പാപ്പയിലൂടെയാണ് സുരഭി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകൾ അഭിനയിച്ച സുരഭി ഒടുവിൽ അഭിനയിച്ചത് ധ്യാൻ ശ്രീനിവാസനൊപ്പം ആപ് കൈസാ ഹോ എന്ന ചിത്രത്തിലാണ്.
മോഡൽ, ക്ലസിക്കൽ ഡാൻസർ ,നടി എന്നതിലുപരി സുരഭി ഒരഭിഭാഷക കൂടിയാണ്. പോയ വർഷം നവംബർ മാസത്തിലായിരുന്നു സുരഭി വിവാഹനിശ്ചയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സണ്ണി വെയ്ൻ നായകനാകുന്ന ത്രയം ആണ് നടിയുടെ പുതിയ റിലീസ്. ഇന്ദ്രജിത്ത് സുകുമാരന്റെ അനുരാധ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
മലയാളത്തിന് പുറമെ കന്നഡ, തമിഴ് ഭാഷകളിലും സുരഭി അഭിനയിച്ചു കഴിഞ്ഞു. കന്നഡയിൽ ദുഷ്ടാ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.