- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാരണം..നീലയാണ് അവളുടെ ഫേവറൈറ്റ് നിറം..'; പിറന്നാൾ ദിനത്തിൽ അടിപൊളി സർപ്രൈസ് ഗിഫ്റ്റ്; നടി സുരഭിക്ക് 'ബിഎംഡബ്ല്യു' കാര് സമ്മാനം നൽകി ഭർത്താവ്; കാർ ഷോറൂമിൽ നിന്നുള്ള വീഡിയോ വൈറൽ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരവും 'പവിത്രം' പരമ്പരയിലെ കേന്ദ്രകഥാപാത്രം 'വേദ'യെ അവതരിപ്പിക്കുന്നതുമായ സുരഭി സന്തോഷിന് പിറന്നാൾ സമ്മാനമായി ഭർത്താവ് പ്രണവ് ചന്ദ്രൻ ഒരു ആഢംബര കാർ നൽകി. നീല നിറത്തിലുള്ള ബിഎംഡബ്ല്യു കാറാണ് സുരഭിക്ക് ലഭിച്ചത്. 'അവൾക്ക് നീല നിറമാണ് ഇഷ്ടം, എന്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ' എന്ന അടിക്കുറിപ്പോടെയാണ് പ്രണവ് ഈ സമ്മാനം നൽകുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇരുവരും മുംബൈയിലാണ് താമസമാക്കുന്നത്. അതിനാൽ മഹാരാഷ്ട്ര രജിസ്ട്രേഷനിലാണ് പുതിയ വാഹനം ഇറക്കിയിരിക്കുന്നത്. ഈ വീഡിയോക്ക് താഴെ സുരഭിയുടെ സഹതാരങ്ങളും ആരാധകരും ഉൾപ്പെടെ നിരവധി പേർ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. 'പവിത്രം' പരമ്പരയിലെ നായകൻ ശ്രീകാന്ത് ശശികുമാറും സുരഭിക്കൊപ്പം ഫോട്ടോ പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.
'എന്റെ ഓൺസ്ക്രീൻ ജോഡിക്ക് പിറന്നാൾ ആശംസകൾ. സെറ്റിൽ ഈ പിറന്നാൾ ആഘോഷിക്കാൻ കഴിയാതെ പോയത് സങ്കടകരമാണ്, പക്ഷേ എല്ലാ സ്നേഹവും ആശംസകളും നേരുന്നു. സന്തോഷവും വിജയവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു.'- എന്നായിരുന്നു ശ്രീകാന്തിന്റെ വാക്കുകൾ.
'പവിത്രം' പരമ്പരയിലൂടെയാണ് സുരഭി മിനിസ്ക്രീൻ രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും, ഇതിനുമുമ്പ് കുഞ്ചാക്കോ ബോബൻ നായകനായ 'കുട്ടനാടൻ മാർപ്പാപ്പ' എന്ന ചിത്രത്തിലെ നായികാവേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കന്നഡ സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഇതിനോടകം അഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.