- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ ഡി ചിത്രത്തിനായി സുരാജ് വെഞ്ഞാറമൂടിൻറെ പ്രതിഫലമെത്ര ? മറുപടിയുമായി നിർമ്മാതാവ്; ചർച്ചയായി ലിസ്റ്റിൻ സ്റ്റീഫന്റ വെളിപ്പെടുത്തല്‍
കൊച്ചി: കരിയറിലെ തന്നെ ഏറ്റവും വേറിട്ട കഥാപാത്രവുമായി സുരാജ് വെഞ്ഞാറമൂട് പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രമാണ് ഇ ഡി (എക്‌സ്ട്രാ ഡീസെന്റ്). ആമിർ പള്ളിക്കാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം തീയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രതിഫലത്തെ കുറിച്ച് നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ വെളിപ്പെടുത്തിയിരിക്കുകയാണ്.
സുരാജ് വെഞ്ഞാറമൂടിന്റെ പ്രതിഫലം ഒരു കോടി ആണെന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ സൂചിപ്പിച്ചത്. തമാശയായിട്ടാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം പറയുന്നതെങ്കിലും കാര്യമുണ്ടെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. സുരാജിനൊപ്പമുള്ള അഭിമുഖത്തിലാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇത് വെളിപ്പെടുത്തിയതും. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം, ക്രിസ്മസ് അവധിക്കാലം ലക്ഷ്യമിട്ട് തിയേറ്ററുകളിലെത്തി മലയാള ചിത്രങ്ങൾ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സുരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് എന്ന നിലയ്ക്കാണ് സിനിമ കണ്ടിറങ്ങിയവർ ഇ ഡിയെ വിശേഷിപ്പിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ പെടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്‌തിപ്പെടുത്തുന്നു. ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലൊരുങ്ങിയ ഇ ഡി ഈ മാസം 20നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ് ആന്റണി, ശ്യാം മോഹന്‍, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത് അലക്സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഷാരോണ്‍ ശ്രീനിവാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ് ആണ്. സംഗീതം ഒരുക്കുന്നത് അങ്കിത് മേനോനാണ്.