കൊച്ചി: സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഫസ്റ്റ്‌ലുക്ക് പോസ്റ്രറുകൾ പുറത്ത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ രാജേഷ് മാധവനും ചിത്ര നായരുമാണ് സുരേശനും സുമലതയും.മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലെ ലുക്കിൽ സുരേശനെയും സുമലതയെയും അവതരിപ്പിക്കുന്നു.

ഒരേ പ്രണയകഥ മൂന്ന് കാലഘട്ടങ്ങളിലൂടെ നർമ്മത്തിൽ ചാലിച്ച് പറയുന്നുവെന്ന സൂചന നൽകുന്ന തരത്തിലാണ് പോസ്റ്റർ. കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം സബിൻ ഉരാളുകണ്ടി,പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂര്, അജഗജാന്തരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഇമ്മാനുവൽ ജോസഫ്, അജിത്ത് തലപ്പള്ളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത് .ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് മെയ്‌ 16ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നു. പി .ആർ. ഒ ആതിര ദിൽജിത്ത്.