- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുമലത ടീച്ചർക്ക് പ്രണയനോട്ടം കാണിച്ചുകൊടുത്ത് സംവിധായകൻ; 'സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ'ക്ക് അടിപൊളി തുടക്കം; വൈറൽ ലൊക്കേഷൻ വീഡിയോ
സിനിമാ പ്രേമികൾ ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് 'ന്നാ താൻ കേസ് കൊട്' എന്ന കുഞ്ചാക്കോ ചിത്രം. ഈ സിനിമയിലെ സുരേശന്റെയും സുമലതയുടെയും ്പ്രണയം അടക്കം പ്രേക്ഷകർ ഏറെ ആസ്വദിച്ചതാണ്. ഈ സിനിമയുടെ സിപ്ൻ ഓഫായി പുതിയ സിനിമ എത്തുകയാണ്. ഈ സിനിമ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കയാണ് താനും. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമക്ക് 'സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ' എന്നാണ് പേരിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ഭാഗമായി നേരത്തെ പുറത്തിറങ്ങിയ ഇവരുടെ 'സേവ് ദ ഡേറ്റ്' വിഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷൻ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രസകരമായ വിഡിയോയിൽ സുരേശന്റെ പ്രണയനോട്ടങ്ങൾക്ക് പ്രതികരിക്കാൻ നായികയെ പരിശീലിപ്പിക്കുന്ന സംവിധായകനും അത് അഭിനയിച്ചു ഫലിപ്പിക്കുന്ന നായികയുമാണ് വിഡിയോയിൽ. ബ്ലോക്ക്‌ബസ്റ്റർ ചിത്രമായ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് 'ഹൃദയഹാരിയായ പ്രണയകഥ'യിലൂടെ തിരികെ എത്തുന്നത്. രാജേഷ് മാധവനും ചിത്രാ നായരുമാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
View this post on InstagramA post shared by RATHEESH BALAKRISHNAN PODUVAL (@ratheesh_balakrishnan_poduval)
മലയാളത്തിലെ ആദ്യ സ്പിൻ ഓഫ് ചിത്രമാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ'. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. സബിൻ ഊരാളുക്കണ്ടിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.




