- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിദ്ദിഖിന്റെ വീട്ടിൽ എത്തി കുടുംബത്തെ കണ്ട് സൂര്യ; കാക്കനാട്ടെ വസതിയിൽ എത്തിയത് നിർമ്മാതാവ് രാജശേഖറിനൊപ്പം
കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദീഖിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി തമിഴ് സൂപ്പർതാരം സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദീഖിന്റെ വീട്ടിലെത്തിയ അദ്ദേഹം ഏറെ നേരെ സിദ്ദീഖിന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. നിർമ്മാതാവ് രാജശേഖറും സൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സിദ്ദിഖിന്റെ വീട്ടിൽ നിന്നുള്ള സൂര്യയുടെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ ഫ്രണ്ട്‌സ് സിനിമയുടെ തമിഴ് റീമേക്കിൽ സൂര്യ ആയിരുന്നു നായകൻ. തമിഴിൽ സൂര്യയുടെ തിരിച്ചു വരവിനു വഴിയൊരുക്കിയ ചിത്രമായിരുന്നു ഇത്. മലയാളത്തിൽ മുകേഷ് ചെയ്ത വേഷത്തിലാണ് സൂര്യ എത്തിയത്. വിജയ്യും ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഈ സൂപ്പർഹിറ്റ് സിനിമ സമ്മാനിച്ച സംവിധായകന് ആദരാഞ്ജലി അർപ്പിക്കാനാണ് സൂര്യ എത്തിയത്.
സിദ്ദിഖിന് മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സൂര്യ കുറിപ്പ് പങ്കുവച്ചിരുന്നു. ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും തന്നെ പഠിപ്പിച്ചത് സിദ്ദിഖാണ് എന്നാണ് സൂര്യ കുറിച്ചത്. ഫ്രണ്ട്‌സ് സിനിമ ചെയ്യുമ്പോൾ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്. എന്റെ കഴിവിൽ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്.- സൂര്യ പറഞ്ഞു.
Exclusive ! @Suriya_offl Visited Dir.#Siddique's House & Expressed Condolences to His Family pic.twitter.com/djLZAgQd8K
- Aravind VB (@AravindVB11) August 11, 2023
എപ്പോഴൊക്കെ അദ്ദേഹത്തെ കാണുമ്പോഴും എന്റെ കുടുംബത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് ചോദിച്ചിരുന്നത്.ഒരു നടനെന്ന നിലയിൽ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതിൽ അദ്ദേഹത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും സൂര്യ കുറിപ്പിൽ പറയുന്നു.