ചെന്നൈ: ദേശീയ അവാർഡ് നേടിയ സൂരറൈ പോട്ര് ന്റെ സംവിധായിക സുധ കൊങ്കര സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രം സൂര്യ43 വൈകും. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു ചിത്രം വൈകുമെന്ന വിവരം സൂര്യ അറിയിച്ചത്. 2023 ഒക്ടോബറിലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

ചിത്രത്തിന് കുറച്ചുകൂടി സമയം വേണമെന്ന് പ്രസ്താവനയിൽ പറയുന്നു. സുധ കൊങ്കരയുമായി വീണ്ടും ഒരുമിക്കുന്നത് വളരെ സ്പെഷ്യലാണെന്നും താരം കുട്ടിച്ചേർത്തു. നേരത്തെ ചിത്രത്തിന്റെ പ്രഖ്യാപനവേളയിൽ ടൈറ്റിലിന്റെ ഒരുഭാഗം പുരാനൂറ് എന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

സൂര്യയുടെ സ്വന്തം പ്രൊഡക്ഷൻ ഹൗസായ 2ഉ എന്റർടൈന്മെന്റിന്റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്കപൂർ സുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജി.വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ദുൽഖർ സൽമാനും, നസ്രിയയും സുപ്രധാന വേഷത്തിലെത്തുന്ന ചിത്രം ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ തമിഴ് ചിത്രം കുടിയാണ്.