- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോര്‍ഡ് പരീക്ഷകള്‍ ഒഴികെ എല്ലാ പരീക്ഷകളിലും പരാജയപ്പെട്ട ഒരാളാണ് ഞാന്‍; കോളേജില്‍ ശരാശരി വിദ്യാര്‍ഥി മാത്രം; യുവാക്കള്‍ റിസ്‌ക്കെടുക്കാന്‍ മടിക്കരുതെന്ന് സൂര്യ
ബോര്‍ഡ് പരീക്ഷകള്‍ ഒഴികെ എല്ലാ പരീക്ഷകളിലും പരാജയപ്പെട്ട ഒരാളാണ് ഞാന്‍
ചെന്നൈ: യുവാക്കള്‍ റിസ്‌ക്കെടുക്കാന്‍ മടിക്കരുതെന്ന പറഞ്ഞ് നടന് സൂര്യ. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും സൂര്യയും ഒന്നിക്കുന്ന റെട്രോ സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ സൂര്യ പറഞ്ഞ വാക്കുകള്‍ വൈറലാണ്. ഏകദേശം രണ്ട് പതിറ്റാണ്ടായി, ദരിദ്രരായ വിദ്യാര്‍ഥികളെ പഠനത്തിന് സഹായിക്കുന്ന തന്റെ അഗരം ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒയെക്കുറിച്ച് സൂര്യ സംസാരിച്ചു.
'ബോര്‍ഡ് പരീക്ഷകള്‍ ഒഴികെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ എല്ലാ പരീക്ഷകളിലും പരാജയപ്പെട്ട ഒരാളാണ് ഞാന്‍. കോളജില്‍ ഒരു ശരാശരി വിദ്യാര്‍ഥിയായിരുന്നു, എന്നിട്ടും എന്റെ ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. മാറ്റത്തിന് വഴിയൊരുക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നു, അതിന്റെ ഫലമായി ഏകദേശം 7000-8000 ബിരുദധാരികള്‍ ഉണ്ടായിട്ടുണ്ട്, മുന്‍കാലങ്ങളിലും വര്‍ത്തമാനകാലത്തും അഗരത്തിന്റെ ഭാഗമായിരുന്ന എല്ലാവരും ഭാവിയെ രൂപപ്പെടുത്തുകയാണ്' -സൂര്യ പറഞ്ഞു.
ജീവിതം എപ്പോഴും മനോഹരമാണെന്നും ഒന്നോ രണ്ടോ പരാജയങ്ങളില്‍ തളരരുതെന്നും മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കാര്‍ത്തിക് സുബ്ബരാജിനെ ഉദാഹരണമാക്കി സൂര്യ പറഞ്ഞു. ജീവിതം വളരെ മനോഹരമാണ്, അത് നിങ്ങള്‍ക്ക് നിരവധി മനോഹരമായ അവസരങ്ങള്‍ നല്‍കും. നിങ്ങള്‍ക്ക് രണ്ടാമത്തെയോ മൂന്നാമത്തെയോ അവസരങ്ങള്‍ ലഭിക്കും, മനോഹരമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. ഐ.ടി കരിയര്‍ തുടങ്ങിയ കാര്‍ത്തിക് ഇപ്പോള്‍ സിനിമയില്‍ തിളങ്ങുകയാണ്. യുവാക്കള്‍ക്ക് റിസ്‌ക് എടുക്കാം, അങ്ങനെ ചെയ്യാന്‍ അവര്‍ ഭയപ്പെടേണ്ടതില്ലെന്നും സൂര്യ പറഞ്ഞു.
രുക്മിണിയെ അഗാധമായി പ്രണയിക്കുന്ന പാരിവേല്‍ കണ്ണന്‍ എന്ന യുവാവിന്റെ കഥ പറയുന്ന ഒരു റൊമാന്റിക് ആക്ഷന്‍ ചിത്രമാണ് റെട്രോ. പ്രണയത്തിനുവേണ്ടി, തന്റെ അക്രമാസക്തമായ ഭൂതകാലം ഉപേക്ഷിച്ച് ശാന്തമായ ജീവിതം നയിക്കാന്‍ നായകന്‍ തീരുമാനിക്കുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍.