- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോളിവുഡ് നടി സ്വര ഭാസ്‌കറിനും ഫഹദ് അഹ്മദിനും കുഞ്ഞ് പിറന്നു; റാബിയ എന്നു പേരിട്ടെന്ന് ദമ്പതികൾ
മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്‌കറിനും ഭർത്താവും സമാജ്വാദി പാർട്ടി നേതാവുമായ ഫഹദ് അഹ്മദിനും കുഞ്ഞ് പിറന്നു. പെൺകുഞ്ഞാണ് ജനിച്ചതെന്നും റാബിയ എന്ന് പേരിട്ടതായും സ്വരയും ഫഹദും ഇൻസ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് കുഞ്ഞ് പിറന്നത്. ആശുപത്രിയിൽ നിന്നടക്കമുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങളടക്കം ഇരുവരും സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. സ്‌നേഹത്തിന് എല്ലാവർക്കും നന്ദിയെന്നും താരം പറഞ്ഞു.
സി.എ.എ വിരുദ്ധ പ്രതിഷേധത്തിനിടെയാണ് സ്വരയും ഫഹദും പരിചയത്തിലായത്. സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു. സ്‌പെഷൽ മാരേജ് ആക്ട് പ്രകാരം ജനുവരി ആറിനാണ് സ്വര ഭാസ്‌കറും ഫഹദ് അഹ്മദും വിവാഹിതരായത്.
കടുത്ത സംഘ്പരിവാർ വിരുദ്ധയായ നടിയുടെ വിവാഹത്തിനെതിരെ വിദ്വേഷ പരാമർശങ്ങൾ ഉയർന്നിരുന്നു. 'സ്വര ഭാസ്‌കർ ശ്രദ്ധയെ കൊന്ന് സൂക്ഷിച്ച ഫ്രിഡ്ജ് കാണുന്നത് നല്ലതാണ്' എന്ന വിഷലിപ്ത പരാമർശമാണ് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി നടത്തിയിരുന്നത്.