- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖത്ത് നിറച്ച് മുഖക്കുരുവാണല്ലോ..; ഒരു ഹീറോയിനു വേണ്ട ഫീച്ചേഴ്സ് ഇല്ലെന്നും ഒരു താരം പറഞ്ഞു; എന്നാൽ..; മനസ്സ് തുറന്ന് സ്വാസിക
കൊച്ചി: സിനിമ-സീരിയൽ രംഗത്തെ പ്രമുഖ താരം സ്വാസിക വിജയ്, തന്റെ സിനിമാ ജീവിതത്തിലെ തുടക്കകാലത്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും തുറന്നുപറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
നൃത്തത്തിലൂടെയാണ് സ്വാസികയുടെ കലാജീവിതം ആരംഭിച്ചത്. പിന്നീട് അഭിനയത്തിലുള്ള താൽപര്യം കാരണം സിനിമയിലേക്ക് കടന്നുവന്ന താരം, നിരവധി ജനപ്രിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടുകയും ചെയ്തു. കരിയറിന്റെ തുടക്കകാലത്ത് പലരും അഭിനയം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും, തന്റെ ഇഷ്ട്ടങ്ങളെ മുറുകെ പിടിക്കാനാണ് താൻ ശ്രമിച്ചതെന്ന് സ്വാസിക പറയുന്നു.
"ഒൻപതാം ക്ലാസ് മുതൽ ഞാൻ അഭിനയിക്കുന്നു. ഇതല്ലാതെ മറ്റൊരു ജോലി ചെയ്യാനോ ജീവിക്കാനോ എനിക്കിഷ്ടമില്ലായിരുന്നു. എന്റെ വീട്ടുകാർക്കും ഇത് കാരണം മറ്റെന്തെങ്കിലും ജോലി ചെയ്യാൻ എന്നെ നിർബന്ധിക്കാനായില്ല," സ്വാസിക വ്യക്തമാക്കി. ഇംഗ്ലീഷിൽ സംസാരിക്കാനുള്ള ബുദ്ധിമുട്ട് തുടക്കത്തിൽ ഒരു പ്രശ്നമായി തോന്നിയിരുന്നെങ്കിലും, പിന്നീട് അത് തനിക്ക് ഒരു തടസ്സമായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
"പ്രൊമോഷൻ സമയത്ത് ഇത് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ എന്റെ പ്രകടനത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. ഭാഷ ഒരു കലാകാരന് പ്രശ്നമല്ല. ഏതെങ്കിലും ഒരു ഭാഷയിൽ ആശയവിനിമയം നടത്താൻ സാധിച്ചാൽ മതി. വിജയ് സേതുപതിയും കങ്കണയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്," സ്വാസിക പറഞ്ഞു.