- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''ഒരു വര്‍ഷം വളരെ പെട്ടെന്ന് കടന്നുപോയി; തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു; ഇത് മനോഹരമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും നന്ദി": വീണ്ടും വിവാഹിതയായി സ്വാസിക
ഒന്നാം വിവാഹ വാര്‍ഷികത്തില്‍ വീണ്ടും വിവാഹിതരായി നടി സ്വാസികയും ഭര്‍ത്താവ് പ്രേം ജേക്കബും. തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയാണ് സ്വാസികയുടെയും പ്രേമിന്റെയും ഒന്നാം വിവാഹ വാര്‍ഷികാഘോഷം. ഫോട്ടോഷൂട്ടിന്റെ വിഡിയോ ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
''ഒരു വര്‍ഷം വളരെ പെട്ടെന്ന് കടന്നുപോയി. തമിഴ് ആചാരത്തില്‍ വീണ്ടും വിവാഹിതരാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇത് ശരിക്കുമൊരു കല്യാണമായി തോന്നി. എല്ലാവരോടും സ്‌നേഹം.'' പ്രേം ജേക്കബ് വിഡിയോ പങ്കുവച്ച് കുറിച്ചു.
നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് പ്രേമും സ്വാസികയും വിവാഹിതരായത്. 'മനംപോലെ മംഗല്യം' എന്ന സീരിയലില്‍ അഭിനയിക്കവേയാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലാകുന്നത്.
മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് സ്വാസികയിപ്പോള്‍. തമിഴില്‍ കഴിഞ്ഞ വര്‍ഷം സ്വാസികയുടേതായി പുറത്തിറങ്ങിയ ലബ്ബര്‍ പന്ത് എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് സ്വാസികയെ തേടി നിരവധി പ്രശംസയുമെത്തി.