- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്; നമ്മള്‍ ചെയ്യുന്ന വലിയ തെറ്റാണത്; മകള്‍ക്ക് വേണ്ടി ഞാന്‍ ഒന്നും ഇന്‍വെസ്റ്റ് ചെയ്യുന്നില്ലെന്ന് ശ്വേത മേനോന്‍
'മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്;
കൊച്ചി: പേരന്റിങിനെക്കുറിച്ച് നടി ശ്വേത മേനോന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്റെ മകള്‍ക്ക് നല്‍കാന്‍ കഴിയുന്നത് വിദ്യാഭ്യാസവും ആരോഗ്യവും നല്ല നിമിഷങ്ങളും മാത്രമാണ് അല്ലാതെ അവര്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയാണ് ശ്വേത ഇപ്പോള്‍. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്വേതയുടെ പ്രതികരണം. മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുതെന്നും അങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണെന്നും ശ്വേത മേനോന്‍ കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ എന്റെ മകള്‍ക്ക് വേണ്ടി ജീവിക്കില്ല. മകള്‍ക്ക് വേണ്ടി ഞാന്‍ ഒന്നും ഇന്‍വെസ്റ്റ് ചെയ്യുന്നില്ല. അവള്‍ക്ക് അവളുടെ ജീവിതം തിരഞ്ഞെടുക്കാന്‍ കഴിവുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അവള്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും ചെയ്താല്‍ അവളെ വികലാംഗയാക്കുന്നത് പോലെയാണ്.
നല്ല വിദ്യഭ്യാസവും ആരോഗ്യവുമാണ് മകള്‍ക്ക് എനിക്ക് നല്‍കാനാകുന്നത്. അതിന് ശേഷം അവള്‍ തന്നെ അവളുടെ ഭാവി കണ്ടെത്തണം. മകള്‍ക്ക് വേണ്ടി ഒന്നും വാങ്ങാറില്ല. നല്ല ഓര്‍മകള്‍ക്കായി യാത്രകള്‍ നല്‍കാറുണ്ട്. എന്റെ അച്ഛന്‍ അങ്ങനെയാണ് ചെയ്തത്. അറിയാതെ ഞാനും അത് തന്നെ ചെയ്യുന്നു.
ഞങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റ് തന്റേതായിരിക്കുമെന്ന് മകള്‍ പറയും. അല്ലെന്ന് ഞാന്‍ തിരുത്തും. ഇതെല്ലാം വെട്ടി വിഴുങ്ങിയിട്ടേ ഞാന്‍ പോകൂ, അഞ്ച് പൈസ തരാന്‍ പോകുന്നില്ലെന്ന് പറയാറുണ്ട്. എനിക്കെന്റെ ജീവിതം ആസ്വദിക്കണം. അവള്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഞാനതില്‍ വളരെ ക്ലിയര്‍ ആണ്. മക്കള്‍ക്ക് വേണ്ടി പണം നീക്കി വെച്ചും നിക്ഷേപിച്ചും ജീവിതം കളയരുത്. നമ്മള്‍ ചെയ്യുന്ന വലിയ തെറ്റാണത്.
നമുക്ക് വേണ്ടി നമ്മള്‍ ജീവിക്കണം അത് കണ്ട് അവര്‍ വളരട്ടെ. എല്ലാം കൊടുത്ത് അവരെ ശിക്ഷിക്കാതിരിക്കുക. കോടികളല്ല അവര്‍ക്ക് വേണ്ടത്. നല്ല നിമിഷങ്ങളും സ്‌നേഹവും നിമിഷവും സെക്യൂരിറ്റിയുമാണ്. അവര്‍ക്ക് നല്ല പഠിത്തം കൊടുത്ത് നോക്കൂ. അവര്‍ക്ക് താല്‍പര്യമുള്ളതില്‍ വിദ്യഭ്യാസം കൊടുക്കുക. അതാണ് ചെയ്യേണ്ടത്'- ശ്വേത മേനോന്‍ പറഞ്ഞു.




