- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ കാമുകൻ വിജയ് വർമ തന്നെ; ജീവിതത്തിൽ തന്നെ ഒരുപാട് മനസ്സിലാക്കിയ ആൾ; ഒടുവിൽ പ്രണയം തുറന്ന് പറഞ്ഞ് തമന്ന ഭാട്ടിയ
മുംബൈ: ഗോസിപ്പുകൾക്കിടെ നടൻ വിജയ് വർമ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ച പ്രശസ്ത നടി തമന് ഭാട്ടിയ. തങ്ങൾ കണ്ടുമുട്ടി അടുത്തത് എങ്ങനെയെന്ന് വ്യക്തമാക്കി കൊണ്ടാണ് തമന്ന രംഗത്തുവന്നത്. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രമായ 'ലസ്റ്റ് സ്റ്റോറീസ് 2' സെറ്റിൽ വച്ചാണ് കൂടുതൽ അടുത്തെന്നും ജീവിതത്തിൽ തന്നെ ഒരുപാട് മനസ്സിലാക്കിയ ആളാണ് അദ്ദേഹമെന്നും തമന്ന പറഞ്ഞു. അടുത്തിടെ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് വിജയ് വർമയുമായുള്ള ബന്ധത്തെ കുറിച്ച് തമന്ന മനസ്സു തുറന്നത്.
''ഒരാൾ നിങ്ങളുടെ സഹനടനായതുകൊണ്ട് മാത്രം നിങ്ങൾ അവരിലേക്ക് ആകർഷിക്കപ്പെടുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരാൾക്ക് ആരോടെങ്കിലും ആകർഷണമോ മറ്റെന്തെങ്കിലുമോ തോന്നിയാൽ അത് തീർച്ചയായും കൂടുതൽ വ്യക്തിപരമാണ്, ഉപജീവനത്തിനായി അവർ ചെയ്യുന്ന കാര്യങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല.
ഞാൻ ശരിക്കും ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം. എന്നോട് വളരെ സ്വാഭാവികമായി മനസ്സു തുറന്ന് അദ്ദേഹം ഇടപ്പെട്ടപ്പോൾ എനിക്കും കാര്യങ്ങൾ എളുപ്പമാക്കി. നിങ്ങൾക്ക് ഒരു പങ്കാളിയെ കണ്ടെത്തണമെങ്കിൽ നിങ്ങൾ ആ വ്യക്തിയുടെ ധാരണയ്ക്ക് സഹായിക്കുന്ന നിരവധി കാര്യങ്ങൾ ചെയ്യേണ്ടി വരും. പക്ഷേ ഞാൻ എനിക്കായി ഒരു ലോകം സൃഷ്ടിച്ചതുപോലെയായിരുന്നു, ഞാൻ ഒന്നും ചെയ്യാതെ തന്നെ ആ ലോകത്തെ മനസ്സിലാക്കിയ ഒരു വ്യക്തി ഇതാ. ഞാൻ വളരെയധികം കരുതൽ നൽകുന്ന ഒരു വ്യക്തിയാണ് അദ്ദേഹം, എന്റെ സന്തോഷമുള്ളയിടം.''തമന്ന പറഞ്ഞു.
ഗോവയിലെ പുതുവത്സര ആഘോഷത്തിനിടയിൽ പരസ്പരം ചുംബിക്കുന്ന സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് തമന്നവിജയ് വർമ പ്രണയവാർത്ത ഗോസിപ്പുകോളങ്ങളിൽ നിറയാൻ തുടങ്ങിയത്. നിരവധി പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടും ഇരുവരും ഇതുവരെ ഈ ബന്ധത്തെ കുറിച്ച് തുറന്നു സംസാരിച്ചിരുന്നില്ല. ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് 2 ജൂൺ 29 മുതൽ നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീം ചെയ്തു തുടങ്ങും.




