- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി താപ്സി പന്നു വിവാഹിതയായി; വരൻ ബാഡ്മിന്റൺ താരം
മുംബൈ: നടി തപ്‌സി പന്നുവും ദീർഘകാല സുഹൃത്തും ബാഡ്മിന്റൺ താരവുമായ മാതിയസ് ബോയും തമ്മിൽ വിവാഹിതയായി. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു. മാർച്ച് 23ന് സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. സുഹൃത്തുക്കൾക്കായി മുംബൈയിൽ തപ്‌സി റിസപ്ഷനൊരുക്കും.
ഡാനിഷ് ബാഡ്മിന്റൺ കോച്ച് മാതിയസ് ബോയുമായി പത്ത് വർഷത്തോളമായി പ്രണയത്തിലാണ് താപ്സി. എന്നാൽ ഒരിടത്തും തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടില്ല. പല പരിപാടികളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. 2013ൽ ഇന്ത്യൻ ബാഡ്മിന്റൺ ലീഗ് ഉദ്ഘാടനമത്സരത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്.
ബോളിവുഡിലെ തന്റെ ആദ്യചിത്രം 'ചാഷ്മേ ബദ്ദൂർ' ചെയ്ത വർഷത്തിലാണ് മാതിയസിനെ കണ്ടുമുട്ടിയതെന്ന് താപ്സി പറഞ്ഞിരുന്നു. രാജ്കുമാർ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്സി നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രം ബോക്സോഫിസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.