- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോളിവുഡ് നടി തപ്സി പന്നു വിവാഹിതയാകുന്നു; വരൻ ബാഡ്മിന്റൺ താരം മത്യാസ് ബോ
മുംബൈ: ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയാകുന്നു. ബാഡ്മിന്റൺ താരം മത്യാസ് ബോ ആണ് വരൻ. അടുത്ത സുഹൃത്തുക്കളുടെ ബന്ധുക്കളുടെയും സാന്നിധ്യത്തിൽ സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലാണ് വിവാഹം നടക്കുക എന്നാണ് വിവരം. എന്നാൽ വിവാഹ തീയതിയോ മറ്റുവിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ 10 വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ചാഷ്മേ ബദ്ദൂർ ചെയ്യുന്ന വർഷത്തിലാണ് താൻ മത്യാസിനെ കണ്ടുമുട്ടിയതെന്നും ആ ബന്ധത്തിൽ സന്തോഷവതിയാണെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞു.' എന്റെ ആദ്യ ചിത്രമായ ചാഷ്മേ ബദ്ദൂർ ചെയ്യുന്ന വർഷത്തിലാണ് ഞാൻ മത്യാസിനെ കണ്ടുമുട്ടിയത്. അന്നുമുതൽ ഞാൻ അവനോടൊപ്പമാണ്. അവനെ ഉപേക്ഷിക്കാനോ മറ്റൊരാൾക്കൊപ്പം പോകാനോ ഞാൻ ചിന്തിക്കുന്നില്ല, കാരണം ഈ ബന്ധത്തിൽ ഞാൻ വളരെ സന്തുഷ്ടയാണ്- തപ്സി പറഞ്ഞു. മത്യാസുമായിട്ടുള്ള പ്രണയം നടി പരസ്യമാക്കിയെങ്കിലും ഇരുവരും ഒന്നിച്ച് അധികം കാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറില്ല.
'വോ ലഡ്കി ഹേ കഹാൻ' എന്ന കോമഡി ഡ്രാമ ചിത്രത്തിലാണ് തപ്സി അഭിനയിക്കുന്നത്. അർഷാദ് സയ്യിദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രതീക് ബബ്ബർ, പ്രതീക് ഗാന്ധി എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാറൂഖ് ഖാൻ ചിത്രമായ ഡങ്കിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ തപ്സിയുടെ ചിത്രം.
മറുനാടന് ഡെസ്ക്