- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാമന്തയ്ക്കായി വീട്ടിൽ അമ്പലം പണിത് ആരാധകൻ; പ്രതിമ അനാശ്ചാദനം നടത്തി കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചു ആരാധകർ
ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് സാമന്ത. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ കടുത്ത ആരാധകൻ സമാന്തയുടെ പേരിൽ അമ്പലം നിർമ്മിച്ചു എന്ന വാർത്തയാണ്.
ആന്ധപ്രദേശിലെ ബാപട്ല ജില്ലയിലെ അലപഡു ഗ്രാമത്തിലുള്ള തെനാലി സന്ദീപ് എന്ന ആളാണ് അമ്പലം പണിതത്. വീട്ടിലെ പറമ്പിനുള്ളിലായി താരത്തിന്റെ പ്രതിമ പ്രതിഷ്ഠിക്കുകയായിരുന്നു. നടിയുടെ 36ാം പിറന്നാൾ ദിനത്തിലാണ് പ്രതിമ അനാശ്ചാതനം നടത്തിയത്. കൂടാതെ പ്രിയ താരത്തിന്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.
പച്ച ബ്ലൗസും ചുവപ്പ് സാരിയും ഉടുത്തു നിൽക്കുന്നതാണ് സാമന്തയുടെ പ്രതിമ. താരത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ അയൽ ഗ്രാമത്തിൽ നിന്നുള്ളവരും ഇവിടെ എത്തിയിരുന്നു. വലിയ ക്ഷേത്രം പണയണം എന്നായിരുന്നു തനിക്ക് ആഗ്രഹമെന്നും സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് അതിന് സാധിച്ചില്ല എന്നുമാണ് സന്ദീപ് പറഞ്ഞത്.
నటి సమంతకు ఓ అభిమాని గుడి కట్టి, ఆమె పుట్టినరోజు సందర్భంగా పూజలు చేశారు #SamanthaRuthPrabhu #Samantha #SAMANTHATEMPLE #Samanthastatue #NewsUpdates #viralvideo #samanthabirthday pic.twitter.com/bHzMtBwA8s
- RTV (@RTVnewsnetwork) April 29, 2023




