- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമന്നയ്ക്ക് നേരെ പാഞ്ഞടുത്തു ആരാധകൻ, കയ്യിൽ പിടിച്ചു; പിന്നെ സംഭവിച്ചത് കണ്ട് ആരാധകരും കൈയടിച്ചു; സംഭവം കൊല്ലത്ത് ഉദ്ഘാടനത്തിന് എത്തിയപ്പോൾ
കൊല്ലം: തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ഏറെ ആരാധകരുള്ള താരമാണ് നടി തമന്ന. ഇപ്പോൾ മലയാളത്തിലേക്കും ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. കാവാലയ്യ ഗാനം സൈബറിടത്തിൽ വൈറലായി തുടരുകയാണ്. കഴിഞ്ഞ ദിവസം തമന്ന കൊല്ലത്ത് കട ഉദ്ഘാടനത്തിനായി എത്തിയിരുന്നു. അതിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
പ്രിയതാരത്തെ കാണാനായി നിരവധി ആരാധകരാണ് എത്തിയിരുന്നു. തമന്ന നടന്നുപോകുന്നതിനിടെ ഒരു ആരാധകൻ ബാരിക്കേട് ചാടിക്കടന്ന് എത്തി താരത്തിന്റെ കൈയിൽ പിടിക്കുകയായിരുന്നു. ആരാധകന്റെ അപ്രതീക്ഷിത നീക്കത്തിൽ താരം ഞെട്ടി. എന്നാൽ പിന്നീടുള്ള താരത്തിന്റെ പേരുമാറ്റം സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്.
നടിയുടെ അനുവാദമില്ലാെത കയ്യിൽ പിടിച്ച യുവാവിനെ അവിടെയുണ്ടായിരുന്ന ബൗൺസർമാർ പെട്ടന്നു തന്നെ തള്ളി നീക്കി. അതിനിടെ തനിക്ക് ഫോട്ടോ എടുക്കണം എന്ന ആഗ്രഹം ആരാധകൻ പ്രകടിപ്പിച്ചു. ഇതോടെ താരം ആരാധകനൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. തമന്നയുടെ ആരാധകനോടുള്ള പെരുമാറ്റം വലിയ രീതിയിലാണ് പ്രശംസിക്കപ്പെടുന്നത്. എന്നാൽ യുവാവിനെതിരെ രൂക്ഷ വിമർശനവും ഉയരുന്നുണ്ട്. അനുവാദമില്ലാതെ കയ്യിൽ പിടിക്കുന്നത് തെറ്റാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നു എന്നുമാണ് കമന്റുകൾ.