- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസ്സിലിപ്പോൾ 'ധ്രുവനച്ചത്തിരം' മാത്രം..; 'ധ്രുവനച്ചത്തിരം ഇറങ്ങുന്നതുവരെ സംവിധാനവുമില്ല, അഭിനയവുമില്ല'; വെളിപ്പെടുത്തലുമായി ഗൗതം മേനോൻ
ചെന്നൈ: പ്രേക്ഷകർ വര്ഷങ്ങളായി കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രമാണ് ധ്രുവനച്ചത്തിരം. ഗൗതം മേനോൻ സംവിധാനം ചെയ്ത ചിത്രം 2017-ൽ ഷൂട്ടിംഗ് പൂർത്തിയാക്കിയതായിരുന്നു. എന്നാൽ പല കാരണങ്ങളാൽ ഇത് നീണ്ട് പോയി. ഇതിനിടെയിൽ ഗൗതം മേനോൻ സംവിധാനം ചെയ്തതും അഭിനയിച്ചതുമായ നിരവധി ചിത്രങ്ങൾ വെള്ളിത്തിരയിലെത്തി. ഇപ്പോഴിതാ ചിത്രീകരണം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും പലതവണ റിലീസ് മാറ്റിവെച്ച ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിലപാടെടുത്തിരിക്കുകയാണ് സംവിധായകൻ ഗൗതം മേനോൻ.
'ധ്രുവനച്ചത്തിരം' പുറത്തിറങ്ങുന്നതുവരെ പുതിയ സിനിമകൾ സംവിധാനം ചെയ്യുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. പോഡ്കാസ്റ്റിലാണ് ഗൗതം മേനോൻ ഇക്കാര്യം പറഞ്ഞത്. പ്രോജക്റ്റിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾ ക്രമേണ പരിഹരിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകി, ചിത്രം ഒടുവിൽ 2025 ജൂലൈയിലോ ഓഗസ്റ്റിലോ റിലീസ് ചെയ്യുമെന്നും ഗൗതം മേനോൻ പറഞ്ഞത്.
നേരത്തെ, 2023 നവംബറിൽ ധ്രുവനച്ചത്തിരം തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നു. റിലീസ് പിന്നീട് മാറ്റിവെച്ചു. ഇതിനിടയിൽ മലയാളത്തിൽ ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ് എന്ന ചിത്രം ഗൗതം മേനോൻ സംവിധാനംചെയ്തു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. റിതു വർമ്മയും ഐശ്വര്യാ രാജേഷുമാണ് നായികമാർ. സിമ്രാൻ, പാർത്ഥിപൻ, രാധിക ശരത്കുമാർ എന്നിവരും താരനിരയിലുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ധ്രുവനച്ചത്തിരം റിലീസ് ചെയ്യാൻ ഒരുകുന്ന വാർത്തകൾ പ്രേക്ഷകരിൽ വലിയ ആകാംഷയാണ് നൽകിയിക്കുന്നത്.