- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബമെന്ന ഫീൽ എനിക്ക് കിട്ടിയിട്ടില്ല; കാരണം ആരോടും ഞാൻ സംസാരിക്കാറില്ലായിരുന്നു; അനിയനോട് വല്ലപ്പോഴും മിണ്ടിയാലായി..; തുറന്നുപറഞ്ഞ് 'തൊപ്പി' എന്ന നിഹാദ്
സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയനായ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദ്, തന്റെ വ്യക്തിജീവിതത്തെയും കുടുംബ ബന്ധങ്ങളെയും കുറിച്ച് തുറന്നു സംസാരിക്കുന്നു. തന്റെ ജീവിതത്തിൽ യഥാർത്ഥ സ്നേഹവും പിന്തുണയും ലഭിച്ചിട്ടുള്ളത് സുഹൃത്തുക്കളിൽ നിന്നാണെന്നും, എന്നാൽ ഏറ്റവും കൂടുതൽ മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നത് മാതാവിനോടാണെന്നും നിഹാദ് വ്യക്തമാക്കി. മൂവീ വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
'mrz thoppi' എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ നിഹാദിന്റെ വീഡിയോകൾ കുട്ടികളെ വഴിതെറ്റിക്കുന്നുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, തന്റെ ജീവിതത്തിൽ ലഭിക്കേണ്ടിയിരുന്ന കുടുംബ സ്നേഹം തനിക്ക് ലഭിച്ചില്ലെന്ന് അദ്ദേഹം വേദനയോടെ ഓർത്തെടുത്തു. നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയിരുന്ന കാലത്ത് തന്നോടൊപ്പം നിന്ന ഒരേയൊരാൾ ഉമ്മ മാത്രമായിരുന്നുവെന്നും, അവരോട് ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിക്കാൻ അവസരം ലഭിക്കുമെങ്കിൽ ചെയ്യുമെന്നും നിഹാദ് പറഞ്ഞു.
"ഞാനും എന്റെ സുഹൃത്തുക്കളും ഒരു കുടുംബം പോലെയാണ് മുന്നോട്ട് പോകുന്നത്. നാട്ടിൽ എനിക്ക് കുടുംബമുണ്ടെങ്കിലും, അവരുമായി കാര്യമായ ബന്ധമില്ലായിരുന്നു. ഇപ്പോൾ അനിയനുമായി കൂടുതൽ സംസാരിക്കാറുണ്ട്. എന്നാൽ, കുടുംബത്തിൽ നിന്ന് എനിക്ക് സ്നേഹം ലഭിച്ചിട്ടില്ല," നിഹാദ് കൂട്ടിച്ചേർത്തു.




