ചെന്നൈ: തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് തൃഷ. കഴിഞ്ഞ ദിവസങ്ങളിൽ തൃഷ വിവാഹത്തിനൊരുങ്ങുകയാണെന്ന ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

ശാന്തമായിരിക്കൂ, അഭ്യൂഹങ്ങൾ പരത്താതിരിക്കു എന്നാണ് താരം എക്സിൽ കുറിച്ചത്. നടി തൃഷയുടെ വരൻ മലയാള സിനിമ നിർമ്മാതാവാണ് എന്നായിരുന്നു റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നത്. ഇക്കാര്യത്തിലാണ് ഇപ്പോൾ തൃഷ പ്രതികരിച്ചിരിക്കുന്നത്. തൃഷ പ്രതികരണവുമായി എത്തിയതിനാൽ അഭ്യൂഹങ്ങൾ അവസാനിക്കും എന്ന് നടിയുടെ ആരാധകർ പ്രതീക്ഷിക്കുന്നു.

അതേസമയം ' ലിയോ' ആണ് തൃഷയുടേതായി ആരാധകർ കത്തിരിക്കുന്ന ചിത്രം. പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട വിജയ്- തൃഷ കോംബോ ബിഗ്സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 19നാണ് പ്രദർശനത്തിന് എത്തുക.