- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃഷയ്ക്ക് നാല് മക്കൾ ഉണ്ട്; വലിയ പണക്കാരനായ ബിസിനസുകാരനെ കല്യാണം കഴിച്ചു; അത് കാരണം സിനിമ വരെ ഉപേക്ഷിക്കാൻ തീരുമാനം; കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ തെളിയുന്നത് ഇങ്ങനെ; നടിയെ പറ്റി കേൾക്കുന്നതെല്ലാം സത്യമോ?

തെന്നിന്ത്യൻ സിനിമാലോകത്തെ ലേഡി സൂപ്പർസ്റ്റാർ തൃഷ കൃഷ്ണനെ ചുറ്റിയുള്ള അഭ്യൂഹങ്ങളും അതിനോടുള്ള താരത്തിന്റെ കുറിക്കുളളുന്ന മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൃഷയുടെ സ്വകാര്യ ജീവിതത്തെയും കരിയറിനെയും സംബന്ധിച്ച് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെല്ലാം പരിഹാസരൂപേണ മറുപടി നൽകിയിരിക്കുകയാണ് താരം.
നടൻ വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനും ഭാര്യ സംഗീതയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ വീണതായും വാർത്തകൾ വന്നതോടെയാണ് തൃഷ വീണ്ടും വിവാദങ്ങളുടെ കേന്ദ്രബിന്ദുവായത്. വിജയുടെയും സംഗീതയുടെയും വിവാഹമോചന വാർത്തകൾക്കിടെ, അതിന് കാരണം തൃഷയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള സിനിമകളും വിദേശയാത്രകളും അഭിമുഖങ്ങളുമെല്ലാം ഇതിന് തെളിവായി സൈബർ ലോകം ഉയർത്തിക്കാട്ടി. എന്നാൽ ഇത്തരം ആരോപണങ്ങളോട് താരം നേരിട്ട് പ്രതികരിച്ചിരുന്നില്ല.
സിനിമയോടുള്ള താല്പര്യം കാരണം വിവാഹ ജീവിതം പോലും വേണ്ടെന്ന് വെച്ച താരമാണ് തൃഷ എന്ന് ആരാധകർ വിശ്വസിക്കുന്നു. എന്നാൽ അടുത്തിടെ താരം പല വൻ പ്രോജക്റ്റുകളോടും 'നോ' പറഞ്ഞു എന്ന വാർത്തകൾ വന്നതോടെ തൃഷ അഭിനയം നിർത്തുകയാണോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. കരിയറിന് പ്രാധാന്യം നൽകുന്ന താരം ഇങ്ങനെയൊരു തീരുമാനമെടുക്കുമോ എന്നതായിരുന്നു സിനിമാ ലോകത്തെ പ്രധാന ചർച്ച. തന്നോട് തർക്കിക്കാൻ വരുന്നവരോട് പ്രതികരിക്കാനില്ലെന്നും, സമാധാനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും തൃഷ നേരത്തെ ഒരു കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
തനിക്കെതിരെ ഉയരുന്ന വ്യാജ വാർത്തകൾക്കും ഫിക്ഷൻ സ്റ്റോറികൾക്കും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം മറുപടി നൽകിയത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന അസംബന്ധ വാർത്തകളെ പരിഹസിച്ചുകൊണ്ട് തൃഷ കുറിച്ചു:
"ഞാൻ സിനിമ ഉപേക്ഷിച്ചു, ഒരു ധനികനായ ബിസിനസുകാരനെ വിവാഹം കഴിച്ചു, ഇന്നലെ രണ്ട് വയസ്സ് തികഞ്ഞ നാല് കുട്ടികളെ വളർത്തുന്നു. മറ്റെന്തെങ്കിലും ചേർക്കണോ അതോ ഇന്നത്തെ ഫിക്ഷൻ ക്വാട്ടയിൽ ഇതിനെ ഉൾപ്പെടുത്തണോ?"
തന്റെ വിവാഹത്തെയും കരിയറിനെയും കുറിച്ച് ഭാവനയിൽ കഥകൾ മെനയുന്നവർക്കുള്ള കൃത്യമായ മറുപടിയായിരുന്നു ഇത്. അവിവാഹിതയായി തുടരുന്നതും വിജയുമായുള്ള സൗഹൃദവും എന്നും വാർത്തകളിൽ നിറയാറുണ്ടെങ്കിലും, താൻ ഇപ്പോഴും സിനിമയിൽ സജീവമാണെന്നും പ്രചരിക്കുന്നതെല്ലാം വെറും കെട്ടുകഥകളാണെന്നും താരം പരോക്ഷമായി വ്യക്തമാക്കുന്നു.
വിമർശനങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടി നൽകുന്നതിനേക്കാൾ സ്വന്തം സമാധാനത്തിന് പ്രാധാന്യം നൽകുന്ന തൃഷയുടെ നിലപാട് കൈയടികളോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് താരം നൽകിയ ഈ ചുട്ട മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
കരിയറിൽ മികച്ച വേഷങ്ങളുമായി മുന്നോട്ട് പോകുന്ന തൃഷ, ഇത്തരം വിവാദങ്ങൾ തന്റെ ജീവിതത്തെ ബാധിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. വിവാഹത്തെക്കുറിച്ചുള്ള കുറിപ്പും പ്രണയത്തെക്കുറിച്ചുള്ള താരത്തിന്റെ മുൻപത്തെ വാക്കുകളും ഇപ്പോൾ വീണ്ടും ചർച്ചയായി മാറിക്കഴിഞ്ഞു.


