കൊച്ചി: എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും തങ്ങളുടെ ഇഷ്ട താരം വന്ന് പറഞ്ഞാൽ അത് ചെയ്തിരിക്കും. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായത് ഇത്തരത്തിലുള്ള വിഡിയോകളാണ്. നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട താരങ്ങളുടെ കമന്റുകൾ ഇത്തരത്തിൽ നേടിയത്. ഇപ്പോൾ വൈറലാവുന്നത് ടൊവിനോ തോമസ് ആരാധകന്റെ വിഡിയോ ആണ്.

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ശങ്കരൻ മുത്തു എന്ന വ്യക്തിയാണ് വിഡിയോയുമായി എത്തിയത്. ടൊവിനോ തോമസ് കമന്റ് ചെയ്താൽ താൻ വെള്ളമടി നിർത്തും എന്നായിരുന്നു ശങ്കരന്റെ വാക്കുകൾ. രസകരമായ കമന്റുമായാണ് ടൊവിനോ എത്തിയത്.

കമന്റ് ഒക്കെ ഇടാം ചേട്ടാ .. പക്ഷെ വെള്ളമടി നിർത്തണോ ?- എന്നായിരുന്നു ടൊവിനോയുടെ കമന്റ്. രണ്ടര ലക്ഷത്തോളം പേരാണ് ടൊവിനോയുടെ കമന്റിന് ലൈക്ക് ചെയ്തിരിക്കുന്നത്. രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. എന്നിട്ട് നാളെ മുതൽ വെള്ളം ഇല്ലാണ്ട് അടിക്കാൻ അല്ലെ- എന്നായിരുന്നു ഒരാളുടെ കമന്റ്.

ഇന്നത്തെ വെള്ളമടി നിർത്തുന്ന കാര്യമാണ് പറഞ്ഞത് എന്നാണ് മറ്റൊരാൾ കുറിച്ചത്. എന്തായാലും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു കോടിയിൽ അധികം പേരാണ് ഇതിനോടകം വിഡിയോ കണ്ടത്.

View this post on Instagram

A post shared by shankarmuthu_ (@muthz007)