- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.ആർ.എമ്മും ലോകയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ആരാധകൻ; മറുപടിയുമായി ടൊവിനോ തോമസ്
കൊച്ചി: സൂപ്പർഹിറ്റ് ചിത്രം 'ലോക ചാപ്റ്റർ 1: ചന്ദ്ര'യിലെ ടൊവിനോ തോമസിന്റെ 'ചാത്തൻ' എന്ന കഥാപാത്രവും താരത്തിന്റെ മറ്റൊരു ചിത്രമായ എആര്‍എമ്മിലെ 'മണിയൻ' എന്ന കഥാപാത്രവും തമ്മിൽ ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ സജീവമാണ്. എന്നാൽ ഇപ്പോഴിതാ ആ സംശയങ്ങള്‍ക്കെല്ലാം ടൊവിനോ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. രണ്ട് കഥാപാത്രങ്ങളും തികച്ചും വ്യത്യസ്തമായ ലോകങ്ങളിൽ നിന്നുള്ളവയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എആര്‍എമ്മിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംവിധായകൻ ജിതിൻ ലാൽ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെയാണ് ആരാധകന്റെ ചോദ്യത്തിന് ടൊവിനോ മറുപടി നൽകിയത്. 'എ.ആർ.എമ്മും ലോകയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?' എന്ന ചോദ്യത്തിന്, 'ഒരിക്കലുമില്ല. രണ്ടും വ്യത്യസ്തമായ യൂണിവേഴ്‌സുകളിൽ നിന്നുള്ളതാണ്' എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.
'ലോക' എന്ന ചിത്രത്തിൽ ദുൽഖർ സൽമാനും ടൊവിനോ തോമസും അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ടൊവിനോ അവതരിപ്പിച്ച 'ചാത്തൻ' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പോസ്റ്റ് ക്രെഡിറ്റ് രംഗത്തിൽ ടൊവിനോയുടെ കഥാപാത്രം അവതരിപ്പിച്ച രീതി, എആര്‍എമ്മിലെ 'മണിയൻ' എന്ന കഥാപാത്രത്തിന്റെ രൂപവുമായി സാമ്യമുള്ളതായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. ഇതാണ് രണ്ട് കഥാപാത്രങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന ഊഹാപോഹങ്ങൾക്ക് വഴിവെച്ചത്.
'ലോക' ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും 200 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തതോടെ, ഇതിലെ ടൊവിനോയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള പുതിയ സിനിമ വരാൻ സാധ്യതയുണ്ടെന്നും ആരാധകർ പ്രവചിക്കുന്നുണ്ട്. അതേസമയം, 'ലോക'യിലെ ടൊവിനോയുടെ കഥാപാത്രം 'ചാത്തൻ' ആണെന്നും ദുൽഖറിന്റേത് 'ഒടിയൻ' ആണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടിരുന്നു.