ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ നടി തൃഷ കൃഷ്ണന് ഇന്ന് പിറന്നാൾ. നാൽപ്പതാം പിറന്നാളാണ് നടിക്ക്. താരം ആരാധകരുടെ ഹൃദയം കീഴടക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ഇപ്പോൾ 40ലേക്ക് കടന്നിരിക്കുകയാണ് താരം. ഇന്നലെയായിരുന്നു താരത്തിന്റെ നാൽപതാം പിറന്നാൾ. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി എത്തിയത്.

സുഹൃത്തുക്കൾക്കും കുടുംബത്തിനൊപ്പമായിരുന്നു തൃഷയുടെ പിറന്നാൾ ആഘോഷം. ഷിർദിയിലെ പ്രശസ്തമായ സായിബാബ ക്ഷേത്രവും താരം സന്ദർശിച്ചു. തന്റെ സിംപിൾ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ താരം തന്നെയാണ് പങ്കുവച്ചത്. സുഹൃത്തുക്കളും കുടുംബവും സർപ്രൈസായി നൽകിയ കേക്കുകൾ മുറിക്കുന്ന തൃഷയേയും ചിത്രങ്ങളിൽ കാണാം. പിറന്നാൾ ആശംസകൾക്കു നന്ദി പറയാനും താരം മറന്നില്ല. പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

പൊന്നിയിൻ സെൽവമാണ് തൃഷയുടേതായി പുറത്തുവന്ന പുതിയ ചിത്രം. രാജകുമാരി കുന്ദവൈയുടെ വേഷത്തിലാണ് താരം എത്തുന്നത്. വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ലിയോ ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ലിയോ ടീം തൃഷയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു.