- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർഡിഎക്സ് മലയാളം സിനിമ കൊള്ളം; തിയേറ്ററിൽ പോയി തന്നെ സിനിമ കാണൂ, പിന്തുണയ്ക്കൂ; പുകഴ്‌ത്തി ഉദയനിധി സ്റ്റാലിൻ
ചെന്നൈ: മലയാളത്തിന്റെ യുവതാരങ്ങൾ തകർത്തഭിനയിച്ച ആക്ഷൻ ചിത്രം ആർഡിഎകസിനെ പുകഴ്‌ത്തി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ഓണം റിലീസുകളിൽ ഏറ്റവും മികച്ച പ്രേക്ഷക റിപ്പോർട്ടുകളും ഈ ചിത്രത്തിന് തന്നെയായിരുന്നു.റിലീസ് ദിവസം മുതൽ തന്നെ ചിത്രം കാണുവാനായി വൻ തിരക്കാണ് തിയേറ്ററുകളിൽ അനുഭവപ്പെട്ടത്. ചിത്രം ആദ്യദിനം ഏകദേശം 1.25കേടി രൂപയാണ് നേടിയത്. ലോകമെമ്പാടുമായി ഏകദേശം 24 കോടി ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഇതിനിടെയാണ് സിനിമയെ പുകഴ്‌ത്തി ഉയനിധി രംഗത്തു വന്നത്.
''ആർഡിഎക്‌സ് മലയാളം സിനിമ കൊള്ളാം, ഇന്ത്യയിലെ മികച്ച ആയോധന കല/ആക്ഷൻ സിനിമ! തിയേറ്ററിൽ പോയി തന്നെ സിനിമ കാണൂ, പിന്തുണയ്ക്കൂ. ആർഡിഎക്‌സ് ടീമിന് അഭിനന്ദനങ്ങൾ'', എന്നാണ് ഉദയനിധി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം ഉദയനിധിയുടെ ഈ പോസ്റ്റ് നീരജ് മാധവ് പങ്കുവച്ചിട്ടുമുണ്ട്. ''വളരെ നന്ദി സർ. ആർഡിഎക്സ് കേരളത്തിന് പുറത്ത് അംഗീകരിക്കപ്പെട്ടതിൽ ഞങ്ങൾ അഭിമാനിക്കുന്നു'' എന്നാണ് പോസ്റ്റ് ഷെയർ ചെയ്ത നീരജ് കുറിച്ചത്.
' കളർ പടം ' എന്ന ഷോർട് ഫിലിമിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.