മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായ ഫാന്റസി ചിത്രം ഗന്ധർവ ജൂനിയറിന്റെ പ്രമോ വിഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മലയാള സിനിമയിലെ പതിവ് ഗന്ധർവ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന കഥയും മേക്കിങ്ങുമായിരിക്കും സിനിമ എന്നാണ് വിഡിയോ സൂചിപ്പിക്കുന്നത്.

സെക്കന്റ് ഷോ, കൽക്കി തുടങ്ങി ചിത്രങ്ങളിൽ സഹസംവിധായകനായിരുന്ന വിഷ്ണു അരവിന്ദിന്റെ ആദ്യ സ്വതന്ത്ര്യ സിനിമ കൂടിയാണ് ഗന്ധർവ ജൂനിയർ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ പ്രഭാറാമും സുജിൻ സുജാതനും ചേർന്നൊരുക്കുന്ന ചിത്രത്തിൽ ഗന്ധർവന്റെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്.

പാൻ ഇന്ത്യൻ ചിത്രമാണ് ഗന്ധർവ ജൂനിയർ. ഹാസ്യവും ഫാന്റസിയുമാണ് സിനിമയുടെ ജോണർ. ഒരു ഗന്ധർവന്റെ ഭൂമിയിലേക്കുള്ള അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. 40 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ട്. നടന് പിറന്നാൾ ആശംസകളോടെയാണ് അണിയറക്കാർ 'വേൾഡ് ഓഫ് ഗന്ധർവ' വിഡിയോ പുറത്ത് വിട്ടത്.