- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചാം വയസ്സിൽ ഇന്റിമേറ്റ് സീനുകളും ഗ്ലാമറസ് വേഷങ്ങളും ചെയ്യാൻ പറഞ്ഞു
കൊച്ചി: ബാലതാരമായി വന്ന് പിന്നീട് നായികയായി മാറിയ താരമാണ് ഉർവശി. ഇപ്പോഴും മികച്ച കഥാപാത്രങ്ങളുമായി ഉർവശി സിനിമയിൽ സജീവമാണ്. കരിയറിന്റെ തുടക്കകാലത്ത് തമിഴ് സിനിമയിൽ ആയിരുന്നു ഉർവശി കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇപ്പോഴിതാ ആ സമയങ്ങളിൽ കമൽഹാസൻ തനിക്ക് തന്ന ഉപദേശത്തെ പറ്റി സംസാരിക്കുകയാണ്
'പതിനഞ്ച് വയസ്സിലൊക്കെയാണ് കമൽ ഹാസനൊപ്പം നായികയായി അഭിനയിക്കുന്നത്. ഇന്റിമേറ്റ് രംഗങ്ങളും ഗ്ലാമർ വസ്ത്രങ്ങളും എല്ലാം ധരിക്കാൻ എനിക്ക് ആശങ്കകൾ ഉണ്ടായിരുന്നു. അത് മനസ്സിലാക്കി കമൽ സർ തന്ന ഉപദേശം ഇന്നും താൻ ഓർമ്മിക്കുകയാണ്.
തമിഴ് സിനിമകൾ ചെയ്യുമ്പോൾ പാട്ട് സീനുകളിലെങ്കിലും ഇന്റിമേറ്റ് രംഗങ്ങളും, ഗ്ലാമറസ് വസ്ത്രങ്ങളും ധരിക്കേണ്ടി വരും. നല്ല വേഷങ്ങളാണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ മലയാളത്തിൽ തന്നെ നിൽക്കുന്നതായിരിക്കും നല്ലത്.' എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞത്