യൻതാര - വിഘ്‌നേശ് ശിവൻ താരദമ്പതികളുടെ മക്കളായ ഉയിരിന്റെയും ഉലഗത്തിന്റെയും പിറന്നാൾ ആഘോഷം സൈബറിടത്തിൽ വൈറൽ. ഓമനകുഞ്ഞുങ്ങൾക്കു വേണ്ടി കേക്ക് ഒരുക്കിയ ഫാൻസി കസ്റ്റം കേക്ക് ആണ് അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചത്. ഗംഭീര ആഘോഷമാണ് വിക്കിയും നയൻസും മക്കൾക്കായി ഒരുക്കിയത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രം വിഘ്‌നേശ് ശിവനും പങ്കുവച്ചിരുന്നു.

മക്കളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളും, അവരുടെ ഇഷ്ട വിനോദങ്ങളും എന്തെല്ലാം പിറന്നാൾ കേക്കിലും തീമിൽ നോക്കിയാൽ പ്രേക്ഷകർക്കു മനസ്സിലാകും. സ്വപ്നം പോലൊരു പിറന്നാൾ ആഘോഷം എന്നാണ് വിഘ്‌നേശ് ചിത്രത്തിനൊപ്പം അടിക്കുറിപ്പായി കുറിച്ചത്. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ വച്ചാണ് ജന്മദിനാഘോഷം നടത്തിയത്.

ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീൽ എൻ. ശിവ എന്നും ഉലകിനെ ദൈവിക് എൻ. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ 'എൻ' എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ ജനനം.

ഷാറുഖ് ഖാൻ നായകനായ 'ജവാൻ' ആണ് നയൻതാരയുടേയി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയായിരുന്നു ഈ സിനിമ. ജയം രവി നായകനായെത്തുന്ന ഇരൈവൻ ആണ് നടിയുടെ പുതിയ റിലീസ്.