ലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 'തന്മാത്ര' യിലൂടെ മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ചേക്കേറിയ നടിയാണ് മീര വാസുദേവ്. പിന്നീട് കുറച്ച് ഒരിടവേളയ്ക്ക് ശേഷം, പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന 'കുടുംബവിളക്ക്' എന്ന സീരിയലിലൂടെയാണ് മീര വീണ്ടും അഭിനയരംഗത്തേക്ക് എത്തിയത്.

പിന്നീട് സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി നടി. പിന്നാലെ ഇതേ സീരിയലിന്‍റെ ഛായാഗ്രഹകൻ ആയിരുന്ന വിപിനെ വിവാഹം ചെയ്യുകയും ചെയ്തു. മീരയുടെ മൂന്നാം വിവാഹമായിരുന്നു അത്.

വിവാഹത്തിന് ശേഷം ഏറെ പരിഹാസങ്ങൾ സോഷ്യൽ മീഡിയ വഴി താരം കേട്ടിരുന്നു. ഇരുവരുടെയും പ്രായം ചൂണ്ടിക്കാട്ടിയും മീരയുടെ മുന്‍ വിവാഹങ്ങള്‍ പരമാര്‍ശിച്ചുമായിരുന്നു പരിഹാസങ്ങളിൽ ഏറെയും.ഇപ്പോഴിതാ, പ്രണയദിനത്തിൽ ഇരുവരും ഏറെ സന്തോഷത്തോടെ ചേർന്നുനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

''ഞങ്ങളുടെ ജീവിതവും സ്‌നേഹവും നിങ്ങളുടെ പുഞ്ചിരി പോലെ മനോഹരമാണ്'', എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ വിപിൻ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.