4 കെയില്‍ നിറഞ്ഞാടാന്‍ അറക്കല്‍ മാധവനുണ്ണി വരുന്നു; ചിത്രമെത്തുന്നത് 24 വര്‍ഷത്തിന് ശേഷം
പുതിയ സാങ്കേതിക വിദ്യകളുമായി വല്ല്യേട്ടന്‍ വീണ്ടുമെത്തുന്നു
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രങ്ങള്‍ റീ റിലീസില്‍ ഹിറ്റുകള്‍ സൃഷ്ടിക്കുമ്പോള്‍ മമ്മൂട്ടി ചിത്രവും തിയേറ്ററിലേക്ക്.അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായി മമ്മൂട്ടി തര്‍ത്തഭിനയിച്ച വല്യേട്ടന്‍ ഫോര്‍ കെ ഡോള്‍ബി അറ്റ്മോസ് സംവിധാനത്തില്‍ വീണ്ടും പ്രദര്‍ശനത്തിന്.ഇരുപത്തിനാലു വര്‍ഷം മുന്‍പ് രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത വല്യേട്ടന്‍ 2000 സെപ്തംബര്‍ 10നാണ് റിലീസ് ചെയ്തത്.
അക്കാലത്തെ ഏറ്രവും മികച്ച ആകര്‍ഷകമായ ഷാജി കൈലാസ് - രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം കൂടിയായിരുന്നു വല്യേട്ടന്‍.സമ്പന്നമായ അറക്കല്‍ തറവാട്ടില്‍ അരങ്ങേറുന്ന സംഭവവികാസങ്ങ ളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ഫോര്‍ കെ വിഷ്വല്‍ ട്രാന്‍സ്പര്‍ യു. എസിലാണ് നടന്നത്.ഫോര്‍ കെ ഡോള്‍ബി അറ്റ്മോസ് സംവിധാനത്തില്‍ എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് വല്ല്യേട്ടന്‍.
ശോഭന, സായ് കുമാര്‍, മനോജ്.കെ.ജയന്‍ എന്‍.എഫ്. വര്‍ഗീസ്.കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം - രവിവര്‍മ്മന്‍ . ഗാനങ്ങള്‍ - ഗിരീഷ് പുത്തഞ്ചേരി. സംഗീതം - രാജാമണി,എഡിറ്റിംഗ്- എല്‍. ഭൂമിനാഥന്‍.
അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കര, അനില്‍ അമ്പലക്കര എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം നൗ കമ്പനി. പി.ആര്‍. ഒ വാഴൂര്‍ ജോസ്.