ചെന്നൈ: തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. നിക്കോളായ് സച്ച്‌ദേവാണ് താരത്തിന്റെ ഭാവിവരൻ. പിന്നാലെ നിക്കോളായിന്റെ ആദ്യ വിവാഹത്തേക്കുറിച്ചു പറഞ്ഞുകൊണ്ടും ലുക്കിനെ വിമർശിച്ചുകൊണ്ടും മോശം കമന്റുകൾ എത്തി. ഇപ്പോൾ വിമർശകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വരലക്ഷ്മി. ഇതിന് പിന്നാലെ വീണ്ടും

തന്റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ട് എന്നാണ് വരലക്ഷ്മി പറയുന്നത്. "എന്റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതിൽ തെറ്റൊന്നുമില്ല. നിക്കിനെക്കുറിച്ച് ആളുകൾ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാൻ കണ്ടു. അവൻ എന്റെ കണ്ണിൽ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. ഞാൻ എന്തിന് അതിനൊക്കെ ഉത്തരം പറയണം? അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാൻ ഒഴിവാക്കിയിരുന്നു.- വരലക്ഷ്മി പറഞ്ഞു.

രണ്ട് വ്യക്തികൾക്ക് ഒന്നിക്കാൻ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ അവർ പിരിയുന്നതാണ് നല്ലത്. എന്തിനാണ് അസന്തുഷ്ടരായി കഴിയുന്നത്. നിങ്ങൾക്ക് ഒന്നിച്ച് കഴിയാൻ പറ്റിയില്ലെങ്കിലും സൗഹൃദം നിലനിർത്താനാകും. ഞാൻ അദ്ദേഹത്തിന്റെ മുൻ ഭാര്യയെ കണ്ടിട്ടുണ്ട്. മികച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ മകളും മികച്ച വ്യക്തിത്വത്തിന് ഉടമയാണ്.- താരം കൂട്ടിച്ചേർത്തു.

തന്നോട് ഏറെ സ്നേഹവും പരിഗണനയുമുള്ള വ്യക്തിയാണ് നിക്കോളായ് എന്നാണ് വരലക്ഷ്മി പറയുന്നത് 14 വർഷം മുൻപാണ് പരസ്പരം കണ്ടുമുട്ടിയത്. തുടക്കത്തിൽ ഒരിഷ്ടം തോന്നിയെങ്കിലും പ്രണയത്തിലായില്ല. ആ സൗഹൃദം നിലനിൽത്തി. അടുത്തിടെയാണ് പ്രണയം പൂവിട്ടത് എന്നാണ് താരം പറയുന്നത്.