- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് ഇതൊരു വലിയ ഇഷ്യൂ അല്ല; അതിനെ പറ്റി സംസാരിക്കാത്തത് 'ലെറ്റ് ദം ഡൂ' എന്ന് വിചാരിച്ചിട്ടാണ്; കുറച്ച് കഴിയുമ്പോൾ നമ്മൾ തന്നെ ഭയങ്കര ഹാപ്പിയാകും; പുറത്തുവന്ന വീഡിയോയെ കുറിച്ച് വർഷ
അവതാരക വർഷ രമേശ് വ്യക്തിജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും സമൂഹ മാധ്യമങ്ങളിലെ ചർച്ചകളെക്കുറിച്ചും ആദ്യമായി പ്രതികരിച്ചു. താൻ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം വീഡിയോയെ തുടർന്നുള്ള ചർച്ചകൾ അതിശയോക്തിപരമാണെന്നും നിലവിൽ ഇതൊരു വലിയ വിഷയമായി താൻ കാണുന്നില്ലെന്നും വർഷ രമേശ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ 2025-ലെ തന്റെ വെല്ലുവിളികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും വർഷ രമേശ് പങ്കുവെച്ചിരുന്നു. കരിയറിൽ ഉയർച്ചകൾ ഉണ്ടായപ്പോഴും വ്യക്തിജീവിതത്തിൽ നേരിട്ട നഷ്ടങ്ങളെക്കുറിച്ചായിരുന്നു ഈ വീഡിയോയിൽ പ്രധാനമായും പരാമർശിച്ചിരുന്നത്.
ഈ വീഡിയോ 2025-ന്റെ ഒരു റീക്യാപ്പ് എന്ന നിലയിലാണ് താൻ ചെയ്തതെന്ന് വർഷ രമേശ് അഭിമുഖത്തിൽ വിശദീകരിച്ചു. "ഒരു വർഷം അവസാനിക്കുമ്പോൾ നേട്ടങ്ങളെക്കുറിച്ച് പറയില്ലേ, അതിനുപകരമാണ് ഞാൻ ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. എനിക്ക് ഇക്കഴിഞ്ഞ വർഷം നിരവധി ഉയർച്ചകളും താഴ്ച്ചകളും ഉണ്ടായിരുന്നു. അതാണ് ഞാൻ പറഞ്ഞത്," അവർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തലക്കെട്ടുകൾ സൂചിപ്പിക്കുന്നതുപോലെ വലിയ പ്രശ്നങ്ങളൊന്നും നിലവിലില്ലെന്നും, പലരും ഇത് വളച്ചൊടിച്ച് പലരീതിയിലാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനോടൊന്നും താൻ പ്രതികരിക്കാതിരുന്നത് 'അവർ ചെയ്യട്ടെ' എന്ന് കരുതിയാണെന്നും, ഇതൊന്നും ഇപ്പോൾ തനിക്ക് വലിയ വിഷയമല്ലെന്നും വർഷ രമേശ് പറഞ്ഞു. ഞാൻ അതിലൊന്നും പ്രതികരിക്കാത്തത് 'ലെറ്റ് ദം ഡൂ' എന്ന് വിചാരിച്ചിട്ടാണ്. അല്ലാതെ എനിക്ക് അതൊരു വലിയ ഇഷ്യൂ അല്ല ഇപ്പോള്‍. അത് എന്നെ അറിയാവുന്ന എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും അവർ വ്യക്തമാക്കി.
"ഇതൊക്കെ 2025-ന്റെ തുടക്കത്തിലുണ്ടായ ചില കാര്യങ്ങളാണ്. അതിനപ്പുറത്തേക്ക് ഇതൊരു വലിയ വിഷയമായി നിലവിലില്ല," അവർ വ്യക്തമാക്കി. പ്രശ്നങ്ങൾ വരുമ്പോൾ തളർന്നുപോകാതെ, സ്വയം മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുകയാണെന്നും, മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത് മുന്നോട്ട് പോകുമ്പോൾ മൂഡ് മാറുമെന്നും വർഷ രമേശ് വിശദീകരിച്ചു.
ജീവിതത്തിൽ ആദ്യമായി ഉത്കണ്ഠയ്ക്കും പാനിക് അറ്റാക്കിനുമുള്ള മരുന്നുകൾ കഴിക്കാൻ തുടങ്ങിയ വർഷം 2025 ആണെന്ന് വീഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ, അത് ഇപ്പോഴും തുടരുന്നു എന്നല്ല ഇതിനർത്ഥമെന്നും, തെറാപ്പിക്ക് പോയിട്ടുണ്ടെന്നും വർഷ രമേശ് കൂട്ടിച്ചേർത്തു.




