- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തെങ്കിലും നെഗറ്റീവ് ഫീൽ ചെയ്താൽ അറിയാൻ പറ്റും; കണ്ടാൽ പിന്നെ വിടില്ല; അത്രയ്ക്കും കൂട്ടാണ്; ഇരുവർ തമ്മിലുള്ള സൗഹൃദകഥ പറഞ്ഞ് വീണാ നായരും മഞ്ജു പിള്ളയും
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ നടിമാരായ വീണ നായരും മഞ്ജു പിള്ളയും തങ്ങളുടെ ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. 'തട്ടീം മുട്ടീം' പരമ്പരയിൽ ഇരുവരും സഹോദര ഭാര്യമാരായി അഭിനയിച്ചിരുന്നു. ഈ സൗഹൃദം പിന്നീട് യഥാർത്ഥ ജീവിതത്തിലും തുടരുകയായിരുന്നു.
തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയിലും സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനെക്കുറിച്ചാണ് ഇരുവരും വീണയുടെ യൂട്യൂബ് ചാനലിലൂടെയുള്ള അഭിമുഖത്തിൽ സംസാരിച്ചത്. വീണ അയച്ച ഒരു സന്ദേശത്തെക്കുറിച്ചാണ് മഞ്ജു പിള്ള സംഭാഷണം ആരംഭിച്ചത്. "എന്തു തെറ്റാണ് ഞാൻ ചെയ്തത് ചേച്ചീ? എന്തിനാണ് എന്നോട് മിണ്ടാത്തത്? എന്തുകൊണ്ടാണ് കാണാൻ വരാത്തത്?" എന്നായിരുന്നു വീണയുടെ ചോദ്യം.
തിരക്കിനിടയിൽ ഒരു മണിക്കൂർ പോലും കണ്ടെത്താൻ സാധിക്കാത്തതിനെക്കുറിച്ചും, എന്നാൽ ഒരിക്കൽ കണ്ടാൽ പിന്നെ വിടില്ല എന്ന വീണയുടെ സ്നേഹത്തെക്കുറിച്ചും മഞ്ജു പിള്ള വിശദീകരിച്ചു. സ്വന്തം അമ്മ പോലും വിഡിയോ കോളിലൂടെ കാണാൻ ആവശ്യപ്പെടുന്നത്ര തിരക്കിലാണ് താനെന്നും, അതുകൊണ്ടാണ് പലപ്പോഴും കാണാൻ സാധിക്കാത്തതെന്നും മഞ്ജു കൂട്ടിച്ചേർത്തു.
എന്നാൽ, ജീവിതത്തിലേക്ക് കടന്നുവരുന്നവരെ താൻ സ്നേഹത്തോടെ ചേർത്തുപിടിക്കാറുണ്ടെന്നും, ആരെയും എളുപ്പത്തിൽ വിട്ടു കളയാറില്ലെന്നും മഞ്ജു പിള്ള വ്യക്തമാക്കി. താൻ കണ്ടുമുട്ടിയവരിൽ ആരും നെഗറ്റീവ് ആയി പെരുമാറിയിട്ടില്ലെന്നും, എല്ലാവരെയും പരമാവധി സ്നേഹിക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.