ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് വീണാ നായര്‍. ഒരു കാലത്ത് ഹാസ്യനടി എന്ന രീതിയിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സിനിമകളിലും വീണാ സജീവമായി. വെള്ളിമൂങ്ങയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ, ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലും വീണാ മത്സരിച്ചിരുന്നു. ഇപ്പോള്‍ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. ഈ അടുത്തിടെയാണ് താരം വിവാഹമോചിതയായത്. ഇപ്പോഴിതാ, പുതിയൊരു വ്‌ളോഗുമായി നടി വീണാ നായർ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരിക്കുകയാണ്.

കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹ മോചനത്തിന്‍റെ അവസാന നടപടികള്‍ ഇരുവരും പൂർത്തിയാക്കിയത്. വിവാഹമോചനത്തിനു ശേഷം പുതിയൊരു വ്ലോഗുമായി എത്തിയിരിക്കുകയാണ് വീണാ. 'ഡിവോഴ്സിനു ശേഷം ഞാൻ ആദ്യം ഓടിയെത്തിയത്' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.

ഊട്ടി യാത്രയുടെ വിശേഷങ്ങളാണ് പുതിയ വ്ളോഗിൽ വീണാ സംസാരിക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് താനൊരു വ്ളോഗ് ചെയ്യുന്നതെന്നും എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നും വീണാ പറഞ്ഞു. ഊട്ടിയിൽ താൻ താമസിച്ച റിസോർട്ടും വീണാ പരിചയപ്പെടുത്തുന്നുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ബ്രേക്ക് എടുക്കണമെന്ന് തോന്നുമ്പോൾ തീർച്ചയായും ഇവിടേക്ക് വരാമെന്നും ഈ യാത്രയിലെ കൂടുതൽ വിശേഷങ്ങളുമായി ഇനിയും താൻ എത്തുമെന്നും പറഞ്ഞാണ് വീണാ വ്‌ളോഗ് അവസാനിപ്പിച്ചിരിക്കുന്നത്.