- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കല്യാണം കഴിഞ്ഞാലും ആ ഓർമ്മകൾ ഉണ്ടാകുമെന്നാണ് പറയുന്നത്; എങ്കിൽ ദാമ്പത്യം ഒരിക്കലും സക്സസ് ആവില്ല; കാമുകൻ ഉണ്ടെന്ന് പോലും തോന്നുന്നില്ല; തുറന്നുപറഞ്ഞ് വൈബർ ഗുഡ് ദേവു

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ പുനർവിവാഹവുമായി ബന്ധപ്പെട്ട ചർച്ചകളും പ്രസ്താവനകളും പ്രഹസനമാണെന്ന് സാമൂഹിക മാധ്യമ സ്വാധീനം ചെലുത്തുന്നയാളും മുൻ ബിഗ് ബോസ് താരവുമായ വൈബർ ഗുഡ് ദേവു. വിവാഹം കഴിഞ്ഞാലും സുധിയുടെ ഓർമ്മകളിൽ ജീവിച്ചാൽ ആ ദാമ്പത്യബന്ധം ഒരിക്കലും വിജയകരമാകില്ലെന്നും ദേവു തുറന്നടിച്ചു.
തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രതികരണത്തിലാണ് ദേവു രേണുവിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. രേണു മുമ്പ് പറഞ്ഞ കാര്യങ്ങളും ഇപ്പോഴത്തെ പ്രസ്താവനകളും തമ്മിൽ വൈരുധ്യമുണ്ടെന്ന് ദേവു ചൂണ്ടിക്കാട്ടി. മക്കളെ സ്വീകരിക്കുന്ന ഒരാളെയാണ് വിവാഹം കഴിക്കുക എന്ന് നേരത്തെ പറഞ്ഞ രേണു, ഇപ്പോൾ സുധി ചേട്ടനെ അറിയുന്ന, അദ്ദേഹത്തെ അംഗീകരിക്കുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് പറയുന്നതിലെ പ്രായോഗികതയെ ദേവു ചോദ്യം ചെയ്തു.
"കല്യാണം കഴിഞ്ഞാലും സുധി ചേട്ടന്റെ ഓർമ്മകൾ ഉണ്ടാകുമെന്ന രേണുവിന്റെ പ്രസ്താവന എത്രത്തോളം പ്രായോഗികമാണെന്ന് അറിയില്ല. സുധിയെ രേണു മറക്കണം എന്നല്ല ഞാൻ ഉദ്ദേശിച്ചത്. എന്നാൽ, മറ്റൊരാളെ വിവാഹം കഴിച്ചിട്ടും സുധി ചേട്ടന്റെ ഓർമ്മയിൽ ജീവിച്ചാൽ ആ ദാമ്പത്യം ഒരിക്കലും വിജയകരമാകില്ല," വൈബർ ഗുഡ് ദേവു വ്യക്തമാക്കി. റിഥപ്പൻ പോലും വിവാഹത്തെക്കുറിച്ച് ചോദിച്ചു തുടങ്ങിയെന്നും, രണ്ട് വർഷം സമയം ചോദിച്ചിട്ടുണ്ടെന്നുമുള്ള രേണുവിന്റെ വാക്കുകളും ദേവു പരാമർശിച്ചു.
വിവാഹം കഴിക്കണോ വേണ്ടയോ എന്നത് രേണുവിന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും, എന്നാൽ മിന്ന്, മഹർ, താലി എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് ജാതിയും മതവുമൊന്നും ഈ വിഷയത്തിൽ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലെന്നും ദേവു പറഞ്ഞു. രേണു മുസ്ലീമായ ഒരാളെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന പ്രചാരണം മാധ്യമങ്ങളും രേണുവും ചേർന്നാണ് നടത്തുന്നതെന്നും ഇത് കേവലം ഗോസിപ്പല്ലെന്നും ദേവു കൂട്ടിച്ചേർത്തു.


