വമ്പൻ ബഡ്‌ജറ്റിൽ ഒരുങ്ങാൻ പോകുന്ന ബോളിവുഡ് ചിത്രമാണ് 'മഹാവതാർ'. 'സ്ത്രീ 2' വിന്റെ തകർപ്പൻ വിജയത്തിന് ശേഷം അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് പ്രേക്ഷകരിൽ വലിയ ആകാംഷയാണ് നൽകിയിരിക്കുന്നത്. ചിരഞ്ജീവിയായ പരശുരാമന്റെ കഥാപാത്രവുമായി വിക്കി കൗശൽ എത്തുമെന്ന വിവരം സംവിധായകൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ചിത്രത്തിന്റെ രണ്ട് പോസ്റ്ററുകളും അനൗൺസ്‌മെൻ്റ് വീഡിയോയുമാണ് സംവിധായകൻ പങ്കുവെച്ചത്.

2026 ഡിസംബര്‍ അവസാനം റിലീസ് ചെയ്യാന്‍ പദ്ധതിയുടുന്ന ചിത്രം ഈ വർഷം ചിത്രീകരണം ആരംഭിക്കും. അമറും വിക്കിയും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്. ദിനേശ് വിജൻ്റെ മഡോക്ക് പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമാണം. ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്യുന്ന മറ്റൊരു മഡോക്ക് ചിത്രമായ ഛാവയുടെ ഭാഗമാണ് വിക്കി. ആയുഷ്മാൻ ഖുറാന നായകനാകുന്ന വാമ്പയർ ചിത്രമായ തമയും മഡോക്ക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, മഡോക്ക് പ്രൊഡക്ഷൻ കമ്പനിയുടെ തന്നെ 'ഛാവ' എന്ന ചിത്രത്തിലും വിക്കി കൗശാൽ നായകനായി എത്തുന്നുണ്ട്. പീരിയോഡിക് ഡ്രാമയായിര് ഒരുങ്ങുന്ന ചിത്രത്തിൽ മറാഠാ ചക്രവർത്തി ഛത്രപതി സംഭാജി മഹാരാജിൻ്റെ വേഷമാണ് വിക്കി കൗശാൽ അവതരിപ്പിക്കുന്നത്. രശ്മിക മന്ദന്ന, അക്ഷയ് ഖന്ന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ 6 ന് 'ഛാവ' റിലീസ് ചെയ്യും.