- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരാളല്ല ഞാന്‍; ആരെയും ലക്ഷ്യമിട്ട് അല്ല പറഞ്ഞത്; മറ്റൊരാളെ അപമാനിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല; തന്റെ വീഡിയോ വളച്ചൊടിക്കുന്നതിനെതിരെ നടി അശ്വതി
കുട്ടികളുടെ സ്വകാര്യതയെ മാനിക്കാതെ സമൂഹമാധ്യമങ്ങളിൽ അവരുടെ ദൃശ്യങ്ങൾ പങ്കുവെക്കുന്നതിനെതിരെയും ഇതിനെച്ചൊല്ലിയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും പ്രതികരിച്ച് ടെലിവിഷൻ അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. കുട്ടികൾ കരയുകയോ വാശിപിടിക്കുകയോ ചെയ്യുമ്പോൾ അവരെ ആശ്വസിപ്പിക്കാതെ വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനെയാണ് അശ്വതി മുൻപ് വിമർശിച്ചത്. എന്നാൽ ഈ പരാമർശം ചില പ്രമുഖ യൂട്യൂബർമാർക്കെതിരെയുള്ളതാണെന്ന് പ്രചരിപ്പിക്കാൻ ശ്രമം നടന്നതായി അവർ ചൂണ്ടിക്കാട്ടി.
"ആരെയും പ്രത്യേകം പരാമർശിച്ചല്ല ഞാൻ സംസാരിച്ചത്. എന്റെ കുട്ടികളെ ഞാൻ സമൂഹമാധ്യമങ്ങളിൽ കാണിച്ചിട്ടില്ല എന്നല്ല അർത്ഥമാക്കുന്നത്. അവരുടെ വളരെ സ്വകാര്യമായ കാര്യങ്ങൾ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കണം എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ബോധവൽക്കരണത്തിനായി ചെയ്ത വീഡിയോ വളച്ചൊടിച്ച് ചിലർ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു. എന്റെ ചിത്രവും മറ്റ് പ്രമുഖ ഇൻഫ്ലുവൻസർമാരുടെയും ചിത്രങ്ങൾ വെച്ച് ഞാൻ അവർക്കെതിരെ സംസാരിച്ചെന്ന് തെറ്റായി പ്രചരിപ്പിച്ചു," അശ്വതി വിശദീകരിച്ചു.
"ഞാൻ സംസാരിക്കുന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകത്തെക്കുറിച്ചാണ്. എന്നാൽ ചിലർ ഇവിടെ വെറുപ്പ് പടർത്തുകയാണ്. മറ്റൊരാളെ അപമാനിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള യാതൊരു ഉദ്ദേശ്യവും എനിക്കില്ല. ഇതൊരു വിദ്വേഷ പ്രചാരണമായി മാറ്റരുത്," അവർ കൂട്ടിച്ചേർത്തു. താൻ ആരെയും ലക്ഷ്യമിട്ട് കണ്ടന്റുകൾ ഉണ്ടാക്കുന്ന ആളല്ലെന്നും അവർ വ്യക്തമാക്കി.