- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് വളരേയധികം ബാധിച്ചു; വിദ്യാ ബാലൻ
മുംബൈ: ബോളിവുഡിലെ മികച്ച നായികമാരിൽ ഒരാളാണ് വിദ്യാ ബാലൻ. മലയാളിയാണെങ്കിലും നിരവധി മലയാള സിനിമകളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടും അഭിനയിക്കാനുള്ള ഭാഗ്യം വിദ്യയ്ക്ക് ലഭിച്ചിട്ടില്ല. കരിയറിന്റെ തുടക്കത്തിൽ താൻ നേരിട്ട തിരിച്ചടികളേക്കുറിച്ച് അടുത്തിടെയാണ് നടി തുറന്നു പറഞ്ഞത്. തന്റെ രൂപത്തെ കുറിച്ച് വരെ മോശം പറഞ്ഞ ആളുകൾ ഉണ്ടെന്ന് വരെ താരം വ്യക്തമാക്കിയിരുന്നു. ബോഡി ഷെയിമിംഗാണ് നടന്നതെന്നാണ് നടി വിലയിരുത്തുന്നത്.
'ഈ കുട്ടിക്ക് നായികയാവാനുള്ള സൗന്ദര്യമൊന്നും ഇല്ലെന്നാണ് ഒരു നിർമ്മാതാവ് പറഞ്ഞത്. എന്റെ രൂപത്തേക്കുറിച്ചുള്ള ആ കമന്റ് എന്നെ വളരേയധികം ബാധിച്ചു. അന്നത്തെ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ആറുമാസത്തോളം കണ്ണാടിയിൽ നോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. മൂന്നുവർഷത്തോളം ജീവിതത്തിലെ പ്രതിസന്ധി തുടർന്നു. സിനിമ ഉപേക്ഷിക്കുന്നതിനേക്കുറിച്ചുവരെ ചിന്തിച്ചു. പക്ഷേ ലക്ഷ്യംകാണാനുള്ള തീവ്രമായ ആഗ്രഹം എല്ലാത്തിനേയും മറികടക്കാൻ സഹായിച്ചു', വിദ്യാ ബാലൻ പറഞ്ഞു.
അതേസമയം, തനിക്കുനേരെ ഉയർന്നിരുന്ന ബോഡി ഷെയ്മിങ് കമന്റുകൾക്ക് കാരണം തന്നോട് ആർക്കോ ഉണ്ടായ വ്യക്തിവിരോധമാവാം എന്നും ഇപ്പോൾ അതോർക്കുമ്പോൾ കുഴപ്പമില്ലെന്നും വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.
ഏപ്രിൽ 19ന് റിലീസ് ചെയ്യുന്ന ദോ ഔർ ദോ പ്യാർ എന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് വിദ്യ. പ്രതീക് ഗാന്ധി, ഇലിയാന ഡിക്രൂസ്, സെന്തിൽ രാമമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.