- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവിന്റെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയായിരുന്നു, പതുക്കെ എന്റെ ശരീരത്തെ ഞാൻ അംഗീകരിച്ചു; ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വന്ന കാലത്തെ കുറിച്ച് വിദ്യാ ബാലൻ പറയുന്നു
മുംബൈ: സിനിമയിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും വിദ്യ ബാലന് ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വന്നു. ഇപ്പോഴിതാ ശരീരത്തിന്റെ പേരിൽ നേരിടേണ്ടി വന്ന സമ്മർദ്ദങ്ങൾ അതിജീവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ഈ ഘട്ടത്തിൽ ഭർത്താവ് സിദ്ധാർഥ് റോയി കപൂർ തന്നെ ഏറെ സഹായിച്ചിരുന്നുവെന്നും വിദ്യ പറഞ്ഞു. ഒരു മാധ്യമത്തിന് അഭിമുഖം നൽകുകയായിരുന്നു അദ്ദേഹം.
' ദി ഡേർട്ടി പിക്ചർ വൻ വിജയമായിരുന്നു. ചിത്രത്തിലൂടെ ജനങ്ങളുടെ സ്നേഹം ലഭിച്ചു. ദേശീയ പുരസ്‌കാരവും നേടി തന്നു. ചിത്രത്തിന് ശേഷം 'ഷീ ഹീറോ' എന്നുവരെ ആളുകൾ എന്നെ വിളിച്ചിരുന്നു, വിദ്യ ബാലൻ തുടർന്നു.
ഡേർട്ടി പിക്ചറിന് ശേഷം ആളുകൾ എന്നെ സെക്സി എന്ന് വിളിക്കാൻ തുടങ്ങി. അതിന് മുമ്പ് ഒരിക്കൽ പോലും ആളുകൾ എന്നെ അങ്ങനെ വിളിച്ചിരുന്നില്ല. അതെനിക്ക് പുതിയ അനുഭവമായിരുന്നു. ആ സമയത്താണ് ഭർത്താവ് സിദ്ധാർഥിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയായിരുന്നു എനിക്ക് ലഭിച്ചത്.
എന്നിലുണ്ടായ മാറ്റത്തെ അംഗീകരിക്കാൻ അദ്ദേഹം എന്നെ സഹായിച്ചു. അങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ഞാൻ എന്റെ ശരീരത്തെ സ്വയം അംഗീകരിച്ചു. നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് ആ സമയത്ത് കടന്നു പോയത്. പിന്നീട് പതുക്കെ ഞാൻ എന്റെ ശരീരത്തെ സ്വയം സ്വീകരിച്ചു' -വിദ്യ ബാലൻ പറഞ്ഞു.