- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ചതിക്കപ്പെട്ടിട്ടുണ്ട്, എന്റെ ആദ്യത്തെ കാമുകനാണ് എന്നെ ചതിച്ചത്: വിദ്യാ ബാലൻ
മുംബൈ: ബോളിവുഡിലെ താരസുന്ദരിയാണ് വിദ്യാ ബാലൻ. ശക്തമായ വേഷങ്ങളിലൂടെ അമ്പരപ്പിക്കാറുള്ള താരം തന്റെ നിലപാടുകൾ വ്യക്തമാക്കാനും മടികാണിക്കാറില്ല. ഇപ്പോൾ ശ്രദ്ധനേടുന്നത് തന്റെ ആദ്യത്തെ കാമുകനെക്കുറിച്ചുള്ള വിദ്യാ ബാലന്റെ തുറന്നു പറച്ചിലാണ്. ആദ്യ കാമുകൻ തന്നെ ചതിച്ചെന്നാണ് താരം പറഞ്ഞത്. തന്നെ ഏറ്റവും വേദനിപ്പിച്ചിട്ടുള്ള ആളാണ് ആദ്യ കാമുകനെന്നും താരം വ്യക്തമാക്കി.
ഞാൻ ചതിക്കപ്പെട്ടിട്ടുണ്ട്. എന്റെ ആദ്യത്തെ കാമുകനാണ് എന്നെ ചതിച്ചത്. അവനൊരു വൃത്തികെട്ടവനായിരുന്നു. ഞങ്ങൾ വേർപിരിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു, വാലന്റൈൻസ് ഡേയ്ക്ക് കോളജിൽ വച്ച് അപ്രതീക്ഷിതമായി അവനെ കണ്ടു. തന്റെ മുൻ കാമുകിയെ കാണാൻ പോവുകയാണ് എന്നാണ് അവൻ പറഞ്ഞത്. ഞാൻ ഞെട്ടിപ്പോയി. അവൻ എന്ന തകർത്തുകളഞ്ഞു. എന്നാൽ അതിലും നല്ല കാര്യങ്ങൾ ഈ ജീവിതത്തിൽ എനിക്കായി ഞാൻ ചെയ്തിട്ടുണ്ട്. - വിദ്യാ ബാലൻ പറഞ്ഞു.
താൻ ഒരു സീരിയൽ പ്രണയിനിയായിരുന്നില്ല എന്നാണ് വിദ്യാ ബാലൻ പറയുന്നത്.. വളരെ കുറച്ച് പുരുഷന്മാരെ മാത്രമേ താൻ പ്രണയിച്ചിട്ടുള്ളൂ. ആദ്യമായി ഗൗരവത്തോടെ കണ്ട പ്രണയത്തിലെ പുരുഷനെ തന്നെയാണ് വിവാഹം ചെയ്തതതെന്നും താരം പറഞ്ഞു. നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂറാണ് വിദ്യാ ബാലന്റെ ഭർത്താവ്. 2012ലായിരുന്നു ഇവരുടെ വിവാഹം.