- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രജനികാന്തിന്റെ ആറുപടങ്ങൾ തുടർച്ചയായി പൊട്ടിയില്ലെ! വിജയ് ദേവരകൊണ്ടയുടെ പരാമർശത്തിൽ വിവാദം
ചെന്നൈ: രജനികാന്തിന് തുടർച്ചയായി ആറ് ഫ്ളോപ്പുകൾ എന്ന നടൻ വിജയ് ദേവരകൊണ്ടയുടെ പരാമർശം വിവാദമാകുന്നു. തന്റെ പുതിയ ചിത്രം ഖുഷിയുടെ പ്രമോഷൻ വേളയിൽ രജനികാന്തിനേയും ചിരഞ്ജീവിയേയും കുറിച്ച് ദേവരകൊണ്ട നടത്തിയ പരാമർശങ്ങളാണ് വിവാദമാകുന്നത്.
ഏതാനും പരാജയങ്ങൾ കൊണ്ട് തകരുന്നതല്ല സൂപ്പർസ്റ്റാറുകളുടെ താരപദവി എന്നായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്. എന്നാൽ, വിജയ് പറഞ്ഞ വാക്കുകൾ തെറ്റായി എടുത്താണ് ഇപ്പോൾ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം നടക്കുന്നത്.
വിജയങ്ങൾക്കും പരാജയങ്ങൾക്കും അപ്പുറമാണ് സൂപ്പർ സ്റ്റാറുകൾ എന്ന് തുടങ്ങിയായിരുന്നു വിജയ്യുടെ പരാമർശം. ''രജനി സാറിന് തുടർച്ചയായി ആറ് പരാജയങ്ങൾ ഉണ്ടായാലും ജയിലർ പോലെ 500 കോടി നേടിയ ചിത്രവുമായി തിരിച്ചുവരാം. നമ്മൾ മിണ്ടാതെ നോക്കിയിരുന്നാൽ മതി'' എന്നായിരുന്നു വിജയ് പറഞ്ഞത്.
ചിരഞ്ജീവിയെ കുറിച്ചും സമാനമായ പരാമർശമായിരുന്നു വിജയ് നടത്തിയത്. തുടർച്ചയായി പരാജയങ്ങൾ നേരിട്ടാലും മികച്ച സംവിധായകനെ ലഭിച്ചാൽ സംസ്‌കൃതി പോലൊരു ചിത്രവുമായി അദ്ദേഹത്തിന് വമ്പൻ തിരിച്ചു വരവ് നടത്താം. തെലുങ്ക് സിനിമാ ലോകത്തെ മാറ്റിയ സംവിധായകനാണ് ചിരഞ്ജീവി എന്നായിരുന്നു താരം പറഞ്ഞത്.