- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഫിലിംഫെയർ അവാർഡ് ലേലം ചെയ്ത് പൈസ വാങ്ങി
ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ തിളക്കമുള്ള യുവനടനാണ് വിജയ് ദേവരകൊണ്ട്. വ്യത്യസ്ത പ്രമേയമുള്ള ചിത്രങ്ങളിൽ വിജയ് നായകനാകാറുണ്ട്. എന്നാൽ, പുരസ്‌ക്കാരങ്ങളോട് വലിയ താൽപ്പര്യമില്ലെന്നാണ് നടൻ പറയുന്നത്. മികച്ച നടന് ലഭിച്ച ആദ്യ ഫിലിംഫെയർ അവാർഡ് ലേലം ചെയ്തെന്ന് വിജയ് ദേവരക്കൊണ്ട പറഞ്ഞു.
സർട്ടിഫിക്കറ്റിനോടും അവാർഡിനോടും താൽപ്പര്യമുള്ള ആളല്ല താൻ എന്നാണ് വിജയ് പറയുന്നത്. ആദ്യ അവാർഡ് വിറ്റ് കിട്ടിയ പണം സംഭാവന ചെയ്തു. വീട്ടിൽ ഒരു കഷ്ണം കല്ല് ഇരിക്കുന്നതിനേക്കാൾ നല്ലതാണ് ഇതെന്നും വിജയ് പറയുന്നത്.
അവാർഡിനോടും സർട്ടിഫിക്കറ്റിനോടും താൽപ്പര്യമുള്ള ആളല്ല ഞാൻ. ചില അവാർഡുകൾ ഓഫിസിലുണ്ട്. മറ്റ് ചിലത് എന്റെ അമ്മയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ചിലത് ഞാൻ കൊടുത്തു. ഒരു അവാർഡ് സന്ദീപ് റെഡ്ഡി വെങ്കയ്ക്കാണ് കൊടുത്തത്. എനിക്ക് ലഭിച്ച ആദ്യത്തെ മികച്ച നടനുള്ള അവാർഡ് ഞങ്ങൾ ലേലം ചെയ്തു. അതിലൂടെ നല്ല പണം ലഭിച്ചു. അത് ഞാൻ സംഭാവന ചെയ്തു. വീട്ടിൽ അങ്ങനെയൊരു കല്ല് ഇരിക്കുന്നതിനേക്കാൾ നല്ലതാണ് മനോഹരമായ ആ ഓർമ.- വിജയ് ദേവരക്കൊണ്ട പറഞ്ഞു.
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അർജുൻ റെഡ്ഡിയിലെ പ്രകടനത്തിനാണ് താരത്തിന് ആദ്യത്തെ ഫിലിംഫെയർ അവാർഡ് ലഭിക്കുന്നത്. പിന്നീട് ഈ ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഫാമിലി സ്റ്റാറാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. മൃണാൽ താക്കൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.