- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയുടെ പാർട്ടിയിൽ അംഗമാകാൻ ആരാധകരുടെ തള്ളിക്കയറ്റം
ചെന്നൈ: തമിഴ് സൂപ്പർതാരം ദളപതി വിജയ് രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. തമിഴക വെട്രി കഴകം എന്ന പാർട്ടിയും താരം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ മെമ്പർഷിപ്പെടുക്കാൻ ആപ്പ് പുറത്തിറക്കിയത്. വിജയ് തന്നെയാണ് ആരാധകർക്ക് ആപ്പ് പരിചയപ്പെടുത്തിയത്.
തമിഴക വെട്രി കഴകത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ താരം ആപ്പ് ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ആപ്പ് വഴി വിജയ് തന്നെയാണ് ആദ്യ മെമ്പർഷിപ്പ് എടുത്തത്. എല്ലാവരോടും ആപ്പ് ഡൗൺലോഡ് ചെയ്ത് പാർട്ടിയിൽ അംഗമാകണം എന്നാണ് വിജയ് ആവശ്യപ്പെട്ടത്. വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ആപ്പ് നിശ്ചലമാവുകയായിരുന്നു.
30 മിനിറ്റിൽ ഏഴ് ലക്ഷത്തിൽ അധികം അപേക്ഷകൾ എത്തിയതോടെയാണ് ആപ്പ് ക്രാഷ് ആയത്. പിന്നീട് ആപ്പ് ശരിയായതായി വിജയിയുടെ പാർട്ടി അധികൃതർ അറിയിച്ചു. തമിഴക വെട്രി കഴകത്തിൽ രണ്ട് കോടി അംഗങ്ങളെ ചേർക്കുക എന്നതാണ് വിജയ് ആദ്യം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തുടനീളം ജില്ലാ ബൂത്ത് തലങ്ങളിൽ താരത്തിന്റെ പാർട്ടി അംഗത്വ ക്യാംപെയ്ൻ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 2026ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് താരത്തിന്റെ പാർട്ടി തമിഴക വെട്രി കഴകം പ്രവർത്തനങ്ങൾ സജീവമാക്കുന്നത്.