- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൃതി ഷെട്ടിയാണ് നായിക എങ്കിൽ കൂടെ അഭിനയിക്കില്ല; കാരണം വ്യക്തമാക്കി വിജയ് സേതുപതി
ചെന്നൈ: കൃതി ഷെട്ടി നായികയാകുന്ന ചിത്രത്തിൽ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയ താരമാണ് വിജയ് സേതുപതി. ഒരു സിനിമയിൽ മകളായി അഭിനയിച്ച നായികയുടെ കൂടെ അടുത്ത ചിത്രത്തിൽ റൊമാൻസ് ചെയ്ത് അഭിനയിക്കാൻ തനിക്ക് സാധിക്കില്ലെന്നാണ് വിജയ് സേതുപതി പറയുന്നത്.
രണ്ട് വർഷം മുമ്പ് ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖമാണ് വീണ്ടും വൈറലായി കൊണ്ടിരിക്കുന്നത്. 2021-ൽ പുറത്തിറങ്ങിയ 'ഉപ്പെണ്ണ' എന്ന തെലുങ്ക് സിനിമയിൽ കൃതി ഷെട്ടിയുടെ അച്ഛനായി വിജയ് സേതുപതി അഭിനയിച്ചിരുന്നു. ഏറ്റവും മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ചിത്രം നേടിയിരുന്നു.
'ഉപ്പെണ്ണ എന്ന ചിത്രത്തിൽ കൃതി ഷെട്ടിയുടെ അച്ഛന്റെ വേഷമാണ് ഞാൻ ചെയ്തത്. സിനിമയുടെ വൻ വിജയത്തിന് ശേഷം ഞാൻ തമിഴിൽ മറ്റൊരു സിനിമയിൽ ഒപ്പുവച്ചിരുന്നു. ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ എന്റെ കയ്യിൽ കിട്ടി, ഞാൻ നോക്കിയപ്പോൾ അത് കൃതി ആണ്.ഉടൻ ഞാൻ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, ഈയിടെ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയിൽ ഞാൻ അവളുടെ അച്ഛനായി വേഷമിട്ടതാണ് ഇനി എനിക്ക് അവളെ ഒരു കാമുകനായി സമീപിക്കാൻ കഴിയില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്ത് നിന്ന് ദയവായി ഒഴിവാക്കുക എന്ന് പറഞ്ഞു' എന്നാണ് വിജയ് സേതുപതി അഭിമുഖത്തിൽ പറഞ്ഞത്.