- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ സാറിന്റെ വലിയ ആരാധകനാണ്; ഓഫീസ് റൂമിൽ ഓട്ടോഗ്രാഫ് ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്; അദ്ദേഹത്തെ ആദരിക്കാൻ ലഭിച്ചത് വലിയ അവസരം; തുറന്നു പറഞ്ഞ് വിജയ് സേതുപതി
ചെന്നൈ: മോഹൻലാലിനോടുള്ള ആരാധന തുറന്നുപറഞ്ഞ് തമിഴ് സൂപ്പർതാരം വിജയ് സേതുപതി. ചെന്നൈയിൽ നടന്ന 'ജിയോ ഹോട്ട്സ്റ്റാർ സൗത്ത് അൺബൗണ്ട്' എന്ന പരിപാടിക്കിടെയാണ് താരം തൻ്റെ ആരാധന തുറന്നു പറഞ്ഞത്. മോഹൻലാൽ, നാഗാർജുന എന്നിവർക്കൊപ്പം വേദി പങ്കിട്ട വിജയ് സേതുപതി, "ഞാൻ മോഹൻലാൽ സാറിൻ്റെ ഏറ്റവും വലിയ ആരാധകനാണ്. അദ്ദേഹത്തെ എനിക്കേറെ ഇഷ്ടമാണ്. എനിക്ക് ലഭിച്ച അദ്ദേഹത്തിൻ്റെ ഓട്ടോഗ്രാഫ് ഫ്രെയിം ചെയ്ത് എൻ്റെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്," എന്ന് പറഞ്ഞു.
കൂടാതെ, അടുത്തിടെ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ വിജയ് സേതുപതിയും നാഗാർജുനയും ചേർന്ന് ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. സിനിമാ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് മോഹൻലാലിന് ലഭിച്ച ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരത്തിൽ വിജയ് സേതുപതി അദ്ദേഹത്തെ ആദരിച്ചു. മോഹൻലാലിനെ ആദരിക്കാൻ ലഭിച്ചത് തനിക്ക് കിട്ടിയ "വലിയ ഒരവസരമാണ്" എന്ന് വിജയ് സേതുപതി പറഞ്ഞു.
ഏറെ ബഹുമാനത്തോടെ താരം പൊന്നാട അണിയിച്ചപ്പോൾ തെലുങ്ക് നടൻ നാഗാർജുനയും അദ്ദേഹത്തിനൊപ്പം ചേർന്നു. മോഹൻലാൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്നും, അദ്ദേഹത്തിൻ്റെ പ്രകടനം എത്ര അനായാസമാണെന്ന് മനസ്സിലാകുന്നില്ലെന്നും വിജയ് സേതുപതി പല അഭിമുഖങ്ങളിലും നേരത്തേയും പ്രശംസിച്ചിട്ടുണ്ട്. ഡേറ്റ് പ്രശ്‌നങ്ങൾ കാരണം മോഹൻലാലിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ ലഭിച്ച അവസരം നഷ്ടമായതിലുള്ള വിഷമവും താരം പങ്കുവെച്ചു.




