രും പ്രതീക്ഷിക്കാതെ തിയറ്ററുകളിൽ എത്തി വമ്പൻ വിജയം നേടിയ തരുൺ മൂർത്തി ചിത്രമായിരുന്നു 'തുടരും'. സിനിമയ്ക്ക് വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. അതുപോലെ ഏറെക്കാലത്തിന് ശേഷം ഒരു മോഹന്‍ലാല്‍ ചിത്രത്തിന് വലിയ പോസിറ്റീവ് പ്രതികരണങ്ങള്‍ വന്നതോടെ തിയറ്ററുകളില്‍ ആളുകൾ തിക്കും തിരക്കും കൂട്ടുകയായിരുന്നു . ചിത്രത്തിലെ കൗതുകകരമായ നിരവധി ഘടകങ്ങളില്‍ ഒന്നായിരുന്നു തമിഴ് താരം വിജയ് സേതുപതിയുടെ സാന്നിധ്യം.

മോഹന്‍ലാല്‍ അവതരിപ്പിച്ച ഷണ്‍മുഖന്റെ പഴയ അടുത്ത ചങ്ങാതിയായ അന്‍പ് ആയാണ് വിജയ് സേതുപതി ചിത്രത്തില്‍ വരുന്നത്. എന്നാല്‍ ഫോട്ടോഗ്രാഫുകളിലൂടെ മാത്രമാണ് ഈ കഥാപാത്രത്തെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ സാന്നിധ്യത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിജയ് സേതുപതി.

സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന മോഹന്‍ലാലിനൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് വിജയ് സേതുപതി. ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയാണ് സേതുപതി ഇത് പങ്കുവച്ചിരിക്കുന്നത്. 'ഈ ഗംഭീര മനുഷ്യനുമൊത്ത് ഈ ചിത്രത്തിലെ ഇടം പങ്കുവെക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം', എന്ന കുറിപ്പും ചിത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.ഇതോടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്യുകയായിരുന്നു.