- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രജനിക്കും നെൽസണും പിന്നാലെ സംഗീത സംവിധായകൻ അനിരുദ്ധിനും പോർഷെ കാറും ചെക്കും സമ്മാനിച്ച് നിർമ്മാതാക്കൾ; വില്ലനായി എത്തി കൈയടി നേടിയ വിനായകന് ഒന്നുമില്ലേയെന്ന ചോദ്യവുമായി സോഷ്യൽമീഡിയ
തമിഴിൽ സൂപ്പർ ഹിറ്റ് ആയി പ്രദർശനം തുടരുന്ന രജനികാന്ത് ചിത്രമാണ് ജയ്‌ലർ.ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ നിർമ്മാതാക്കൾ നായകനും സംവിധായകനും ആഡംബര കാറുകളും പണവും നല്കിയ വാർത്തകളാണ് പുറത്ത് വരുന്നത്.
റിലീസ് ദിനം മുതൽ ബോക്‌സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് നിർമ്മാതാക്കൾ രജനികാന്ത്, നെൽസൺ, അനിരുദ്ധ് തുടങ്ങിയവർക്ക് ലാഭത്തിൽ നിന്നും പങ്കും ആഡംബര കാറുകളും നിർമ്മാതാക്കൾ സമ്മാനിച്ചത്.ജയിലറിന്റെ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറിനുംകാറും ചെക്കും സമ്മാനിക്കുന്ന ചിത്രങ്ങളും വീഡിയോകളും സൺപിക്ച്ചേഴ്സ് ഫേസ്‌ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇതിന് താഴെ നിരവധി പേർ വിനായകന്റെ പേര് പരാമർശിച്ചു.
ജയിലറിലെ വില്ലനായ വർമൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് വിനായകനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ജയിലറിന്റെ വിജയത്തിന് വിനായകനും അർഹനാണെന്നാണ് ഇവരുടെ വാദം. ജയിലറിന്റെ വിജയത്തിൽ രജനിക്കും നെൽസണും അനിരുദ്ധിനും സൺപിക്ച്ചേഴ്‌സ് സമ്മാനം നൽകിയപ്പോൾ വിനായകന് ഒന്നുമില്ലേ എന്നാണ് മലയാളികൾ ഉൾപ്പടെ ഉള്ള സിനിമാസ്വാദകർ ചോദിക്കുന്നത്.
പോർഷെയുടെ കാറാണ് അനിരുദ്ധ് തിരഞ്ഞെടുത്തത്. 1.44 കോടി വിലവരുന്ന പോർഷെയുടെ മക്കാൻ എസ് മോഡലാണ് നെൽസൻ തിരഞ്ഞെടുത്തത്. 1.24 കോടി വില വരുന്ന ബി.എം.ഡബ്ള്യു എക്‌സ് 7 ആണ് രജനികാന്ത് തിരഞ്ഞെടുത്തത്. ഇരുവർക്കും ചെക്കുകളും നൽകിയിരുന്നു.
ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനി അവതരിപ്പിച്ചത്. മോഹൻലാൽ,ശിവ രാജ്കുമാർ, ജാക്കി ഷിറോഫ് എന്നിവരുടെ സാന്നിദ്ധ്യം ചിത്രത്തിൽ ശ്രദ്ധേയമായിരുന്നു. രമ്യാ കൃഷ്ണൻ,യോഗി ബാബു, വസന്ത് രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിൽ എത്തിയിരുന്നു. 240 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം ഇതുവരെ നേടിയത് 640 കോടിയാണ്.